സുസൂക്കി ഗ്രാൻഡ് വിറ്റാരയുടെ പ്രത്യേക പതിപ്പ് കാണാം
സുസൂക്കി ഗ്രാന്‍ഡ് വിറ്റാരയുടെ ഒരു പ്രത്യേക പതിപ്പ് 2014 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ഈ വാഹനം വെറുതെ ഒരു രസത്തിനായി അവതരിപ്പിച്ചതാണെന്ന് സുസൂക്കി പ്രത്യേകം പറയുന്നുണ്ട്. ഇന്ത്യയില്‍ ഇതിറക്കാന്‍ പദ്ധതിയൊന്നുമില്ല. ഗ്രാന്‍ഡ് വിറ്റാരയുടെ സാധാരണ പതിപ്പുകള്‍ പോലും വിറ്റഴിയാത്തിടത്ത് പ്രത്യേക പതിപ്പിനെന്തുകാര്യം എന്ന ചോദ്യം പ്രസക്തമാണ്.
ഗ്രാന്‍ഡ് വിറ്റാര വിറ്റഴിയാത്തത് വാഹനത്തിന്റെ കുഴപ്പം കൊണ്ടല്ല മറിച്ച് ഉപഭോക്താക്കളുടെ മുന്‍വിധി കൊണ്ടാണെന്ന സംഗതിയുണ്ട്. മികവുറ്റ ഈ നിര്‍മിതിയെ നമുക്കൊന്നു കാണാം. വെറുതെ ഒരു രസത്തിന്!

ഗ്രില്ലിനുചുറ്റും ക്രോമിയത്തിന്റെ സാന്നിധ്യം കാണാം. ഇത് പ്രത്യേക പതിപ്പിന് മാത്രമുള്ളതാണ്.

ഫോഗ് ലാമ്പിന്റെ സ്ഥാനത്ത് എല്‍ഇഡി സ്ട്രിപ്പ് നല്‍കിയിരിക്കുന്നു. ചുവട്ടില്‍ എയര്‍ഇന്‍ടേക്ക് ഡിസൈന്‍ വാഹനത്തിന് ഗാംഭീര്യം നല്‍കുന്നു.

ലളിതമായ നിര്‍മിതിയാണ് ടെയ്ല്‍ ലാമ്പ്. മൊത്തത്തിലുള്ള കാഴ്ചയില്‍ ഒരല്‍പം ബള്‍ക്കിയാണ് വാഹനമെന്ന് തോന്നും.

ഡോറുകള്‍ക്ക് താഴെയായി ക്രോമിയം പട്ടകള്‍ കാണാം. ഡോര്‍ ഹാന്‍ഡിലിലും ക്രോമിയം പൂശിയിട്ടുണ്ട്.

കാറിനകത്തെ മഞ്ഞ നിറത്തിലുള്ള തുകല്‍ സീറ്റുകള്‍ എല്ലാവരും ഇഷ്ടപ്പെടണമെന്നില്ല. ഇന്ത്യയിലിറക്കാന്‍ പരിപാടിയില്ലാത്തതുകൊണ്ട് നമ്മുടെ ഇഷ്ടത്തിന് വലിയ മൂല്യമില്ല.

ടച്ച് ഡിസ്‌പ്ലേയോടുകൂടിയ എന്റര്‍ടെയ്ന്‍മെന്റ് സന്നാഹങ്ങള്‍ വാഹനത്തിനകത്ത് കാണാം.


Click it and Unblock the Notifications








