മാരുതി സ്വിഫ്റ്റിന് ചെറിയ പുതുക്കല്‍
ഏറ്റവും പുതിയ വില്‍പനാക്കണക്കുകളില്‍ മാരുതി സുസൂക്കി സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസൈര്‍ എന്നീ മോഡലുകളുടെ വില്‍പന റെക്കോഡ് നിലവാരത്തില്‍ ഉയര്‍ന്നതായി പറയുന്നു. ഉപഭോക്താക്കളുടെ ക്രയശേഷി വര്‍ധിക്കുന്നതിന്റെ തെളിവായി ഇതിനെയെടുക്കാം. എന്തായാലും വരുംനാളുകളില്‍ ആള്‍ട്ടോ പൊലുള്ള ചെറുഹാച്ച്ബാക്കുകള്‍ പതുക്കെ വിപണിയില്‍ നിന്ന് പിന്‍വലിയുകയും തത്സ്ഥാനത്തേക്ക് സ്വിഫ്റ്റ് ഹാച്ച്ബാക്കും സമാനനിലവാരത്തിലുള്ള കാറുകളും കയറിവരികയും ചെയ്യുമെന്നു തന്നെയാണ് ലഭിക്കുന്ന സൂചന.
ഈ സ്വിഫ്റ്റ് ഹാച്ച്ബാക്ക് മോഡലിന് ഒരു ചെറിയ പുതുക്കല്‍ ലഭിച്ചതാണ് പുതിയ വാര്‍ത്ത. ജൂണ്‍ മാസം മുതല്‍ ഈ മാറ്റങ്ങള്‍ എല്ലാ മോഡലുകളിലും വരുമെന്ന് മാരുതി അറിയിക്കുന്നു.

ഫോഗ് ലാമ്പുകള്‍ക്കൊപ്പം എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ നല്‍കിയതാണ് വരുത്തിയിട്ടുള്ള പ്രധാനമാറ്റം.
ഗിയര്‍ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനം എന്നിവയും വാഹനത്തില്‍ പുതുതായി നല്‍കിയിട്ടുണ്ട്.

യുകെ അടക്കമുള്ള വികസിത വിപണികളില്‍ ഈ അപ്‌ഡേറ്റുകള്‍ നേരത്തെ തന്നെ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ മോഡലിനെക്കാള്‍ ഇനിയും സന്നാഹപ്പെട്ടവയാണ് യുകെ മോഡല്‍ സ്വിഫ്റ്റ്. യുകെ മോഡലുകളില്‍ ലഭിക്കുന്ന എല്ലാ സന്നാഹങ്ങളും ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ തല്‍ക്കാലം സാധ്യതയൊന്നും കാണുന്നില്ല. വില വന്‍തോതില്‍ കൂടും എന്നതാണ് കാരണം. മേല്‍പ്പറഞ്ഞ മൂന്ന് അപ്‌ഡേറ്റുകള്‍ മാത്രമേ ഉണ്ടാവൂ എന്നാണ് മനസ്സിലാക്കുന്നത്.


Click it and Unblock the Notifications








