മാരുതി ഡീസല്‍ എന്‍ജിന്‍ നിര്‍മാണം പുരോഗമിക്കുന്നു

By Santheep

ഇന്ത്യന്‍ വിപണിക്കായി പുതിയ ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിക്കുവാനുള്ള സുസൂക്കിയുടെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അവസാനഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. 1.5 ലിറ്റര്‍ ശേഷിയുള്ള ഒരു ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് സുസൂക്കി എന്‍ജിനീയര്‍മാര്‍ ഇന്ത്യയ്ക്കായി നിര്‍മിക്കുന്നത്.

പരമ്പരാഗതമായ പെട്രോളധിഷ്ഠിത വാഹനങ്ങള്‍ നിര്‍മിച്ചിറക്കുന്ന സുസൂക്കി ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിച്ചെടുക്കാനുള്ള തീരുമാനമെടുത്തത് ഈയടുത്ത കാലത്താണ്. ഇന്ത്യയില്‍ ഇടക്കാലത്തുണ്ടായ ഡീസല്‍ എന്‍ജിന്‍ അനുകൂലമായ ചില വിപണി പ്രവണതകളാണ് ഇതിന് കാരണമായത്.

Suzuki Motor developing new diesel engine

സുസൂക്കി ഇതിനകം തന്നെ ഒരു 800 സിസി എന്‍ജിന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവില്‍ ഒരു 1.6 ലിറ്റര്‍ എന്‍ജിനു വേണ്ടിയും സുസൂക്കി എന്‍ജിനീയര്‍മാര്‍ പ്രവര്‍ത്തിക്കുന്നതായി കേള്‍ക്കുന്നുണ്ട്. ഇത് യൂറോപ്യന്‍ വിപണിയെ ലക്ഷ്യമാക്കിയാണ് നിര്‍മിക്കുന്നതെന്നും അറിയുന്നു. ഇന്ത്യയില്‍ 1.5 ലിറ്റര്‍ ശേഷിയില്‍ കൂടുതല്‍ വരുന്ന എന്‍ജിനുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി നല്‍കേണ്ടതുണ്ട്.

സ്വിഫ്റ്റ്, ഡിസൈര്‍ തുടങ്ങിയ മോഡലുകളില്‍ നിലവിലുപയോഗിക്കുന്ന ഡീസല്‍ എന്‍ജിനുകള്‍ ഫിയറ്റില്‍ നിന്നും സോഴ്‌സ് ചെയ്യുകയാണ് മാരുതി ചെയ്യുന്നത്. ഇതുണ്ടാക്കുന്ന അധികച്ചെലവ് കുറയ്ക്കുവാന്‍ കമ്പനിക്ക് സാധിക്കും, പുതിയ ഡീസല്‍ എന്‍ജിന്‍ വരുന്നതോടെ. സുസൂക്കിയെ സംബന്ധിച്ച് ഇത് പുതിയൊരു മേഖലയിലേക്കുള്ള കടന്നുവരവ് കൂടിയാണ്.

എര്‍റ്റിഗയുടെ രണ്ടാം തലമുറ പതിപ്പിലായിരിക്കും പുതിയ ഡീസല്‍ എന്‍ജിന്‍ ആദ്യമായി ഘടിപ്പിക്കുക എന്നാണറിയുന്നത്.

More from DriveSpark

Article Published On: Wednesday, October 8, 2014, 13:41 [IST]
English summary
Suzuki Motor in an advanced stage of developing a new 1.5-litre four-cylinder power plant targeting the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X