സുസൂക്കി വിറ്റാരയുടെ ചിത്രവും വീഡിയോയും പുറത്ത്

By Santheep

കഴിഞ്ഞ വര്‍ഷത്തെ ഫ്രാങ്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ട ചെറു എസ്‌യുവി കണ്‍സെപ്റ്റാണ് സുസൂക്കി ഐവി4. ഈ കണ്‍സെപ്റ്റിനെ ആധാരമാക്കി നിര്‍മിച്ച വിറ്റാര ചെറു എസ്‌യുവി അവതരിപ്പിക്കപ്പെട്ടതാണ് പുതിയ വാര്‍ത്ത.

വാഹനത്തിന്റെ ഒരു ചിത്രം മാത്രമേ കമ്പനി പുറത്തു വിട്ടിട്ടുള്ളൂ. ഒക്ടോബര്‍ 2ന് തുടങ്ങുന്ന പാരിസ് മോട്ടോര്‍ ഷോയില്‍ വിറ്റാരയെ നേരിട്ട് കാണാന്‍ കഴിയുമെന്ന് സുസൂക്കി അറിയിച്ചിട്ടുണ്ട്. സുസൂക്കി പുറത്തുവിട്ട വിറ്റാര കോംപാക്ട് എസ്‌യുവിയുടെ ചിത്രം താഴെ കാണാം. ചിത്രങ്ങള്‍ക്കൊടുവില്‍ വാഹനത്തിന്റെ വീഡിയോയും കാണുക.

വിറ്റാര ചെറു എസ്‌യുവി (സുസൂക്കി പുറത്തുവിട്ട ചിത്രം)

വിറ്റാര ചെറു എസ്‌യുവി (സുസൂക്കി പുറത്തുവിട്ട ചിത്രം)

ചിത്രങ്ങളിലൂടെ നീങ്ങുക

സുസൂക്കി വിറ്റാരയുടെ ചിത്രവും വീഡിയോയും പുറത്ത്

വിറ്റാര ചെറു എസ്‌യുവി

വിറ്റാര ചെറു എസ്‌യുവി

വിറ്റാര ചെറു എസ്‌യുവി

2013ല്‍ ഫ്രാങ്ഫര്‍ട്ട് മോട്ടോര്‍ഷോയിലവതരിപ്പിക്കപ്പെട്ട കണ്‍സെപ്റ്റാണ് ഐവി4. ഈ കോംപാക്ട് എസ്‌യുവി കണ്‍സെപ്റ്റ് പുതുതായി വളര്‍ന്നു വന്നിട്ടുള്ള ചെറു എസ്‌യുവി വിപണിക്കായി പ്രത്യേകം നിര്‍മിച്ചതായിരുന്നു. ഇതിനെ ആധാരമാക്കിയാണ് വിറ്റാര നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

സുസൂക്കി ഐവി4 കണ്‍സെപ്റ്റ്

സുസൂക്കി ഐവി4 കണ്‍സെപ്റ്റ്

ഇന്ത്യയില്‍ റിനോ ഡസ്റ്റര്‍, ഫോഡ് ഇക്കോസ്‌പോര്‍ട്, നിസ്സാന്‍ ടെറാനോ എന്നീ എതിരാളികളാണ് സുസൂക്കി വിറ്റാരയ്ക്കുള്ളത്. മാരുതിയുടെ ബാഡ്ജില്‍ത്തന്നെ ഈ വാഹനം വിപണിയിലെത്തിയേക്കും.

സുസൂക്കി ഐവി4 കണ്‍സെപ്റ്റ്

സുസൂക്കി ഐവി4 കണ്‍സെപ്റ്റ്

ഇതേ സെഗ്മെന്റിലേക്കു കടന്നുവരാന്‍ ഹ്യൂണ്ടായിയും ശ്രമം തുടങ്ങിയിട്ടുണ്ട്. 2015ല്‍ ഈ വാഹനത്തെ നമുക്ക് കാണാന്‍ കഴിഞ്ഞേക്കും.

സുസൂക്കി ഐവി4 കണ്‍സെപ്റ്റ്

സുസൂക്കി ഐവി4 കണ്‍സെപ്റ്റ്

സുസൂക്കി വിറ്റാര ആദ്യം ലോഞ്ച് ചെയ്യുക യൂറോപ്യന്‍ വിപണികളിലായിരിക്കും. ഇക്കാര്യം മാത്രമാണ് സുസൂക്കി ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയടക്കമുള്ള വിപണികളിലേക്ക് എത്തിച്ചേരുന്ന സമയം അവ്യക്തമാണ്. എന്തായാലും അധികം വൈകില്ല എന്നുറപ്പിക്കാം.

സുസൂക്കി ഐവി4 കണ്‍സെപ്റ്റ്

സുസൂക്കി ഐവി4 കണ്‍സെപ്റ്റ്

സുസൂക്കി വിറ്റാരയില്‍ ഏത് എന്‍ജിനായിരിക്കും ഉപയോഗിക്കുക എന്ന കാര്യവും വ്യക്തമല്ല. 2014 പാരിസ് മോട്ടോര്‍ഷോയില്‍ ഇതടക്കമുള്ള വിവരങ്ങള്‍ ലഭ്യമാകും വരെ കാത്തിരിക്കുകയേ മാര്‍ഗമുള്ളൂ.

വിറ്റാര ചെറു എസ്‌യുവി (സുസൂക്കി പുറത്തുവിട്ട വീഡിയോ)

വീഡിയോ

More from DriveSpark

Article Published On: Saturday, August 30, 2014, 11:46 [IST]
English summary
The compact SUV by Suzuki is being dubbed as Vitara. The Japanese manufacturer confirms its new vehicle will be unveiled to all at 2014 Paris Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X