സ്വിഫ്റ്റ് സ്‌പോര്‍ട്, സെലെരിയോ, എസ് ക്രോസ്സ് പാരിസില്‍

By Santheep

സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട്, സെലെരിയോ, എസ് ക്രോസ്സ് മോഡലുകള്‍ പാരിസ് മോട്ടോര്‍ഷോയുടെ 2014 എഡിഷനില്‍ അവതരിപ്പിക്കപ്പെട്ടു. യൂറോപ്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ട സുസൂക്കി ഹാച്ച്ബാക്കായ ആള്‍ട്ടോ (എ-സ്റ്റാറിന്റെ യൂറോപ്യന്‍ പതിപ്പ്) കാറിന് പകരമായാണ് സെലെരിയോ എത്തുന്നത്.

ഡ്യുവല്‍ജെറ്റ് സാങ്കേതികത ചേര്‍ത്ത 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായാണ് സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട്ട് യൂറോപ്പിലെത്തുന്നത്. രണ്ട് ഫ്യുവല്‍ ഇഞ്ചക്ടറുകളെ ഉള്‍ക്കൊള്ളുന്ന ഈ സാങ്കേതികകത ഇന്ധനക്ഷമത ഗണ്യമായി ഉയര്‍ത്തുന്നുണ്ട്. ലിറ്ററിന് 27.93 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

Paris Motor Show

ഇന്ധനക്ഷമതയില്‍ നിലവിലെ എന്‍ജിനെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനയാണ് വന്നിരിക്കുന്നത്. തുടക്കത്തില്‍ ഈ എന്‍ജിന്‍ ഓപ്ഷണലായാണ് നല്‍കുക. വില ഏതാണ്ട് 500 പൗണ്ട് കൂടുതലായിരിക്കും ഈ എന്‍ജിന്‍ പതിപ്പിന്.

ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുന്ന സുസൂക്കി സെലെരിയോ മോഡല്‍ യൂറോപ്പിലും മോശമാക്കില്ലെന്ന പ്രതീക്ഷയിലാണ് സുസൂക്കി. തായ്‌ലന്‍ഡിലെ സുസൂക്കി പ്ലാന്റില്‍ നിര്‍മിച്ച് യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുക. യുകെ വിപണിയില്‍ സെലെരിയോയുടെ സെമി ഓട്ടോമാറ്റിക് പതിപ്പും ലഭിക്കും.

ഇന്ത്യയിലേക്കു വരാനിരിക്കുന്ന എസ്‌യുവിയാണ് എസ്എക്‌സ്4 എസ് ക്രോസ്സ്. 1.6 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് യുകെ വിപണിയില്‍ എസ് ക്രോസ്സിന് കരുത്തു പകരുന്നത്.

More from DriveSpark

Article Published On: Saturday, October 4, 2014, 14:55 [IST]
English summary
Suzuki has showcased Swift Sport and Celerio at 2014 Paris Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X