സുസൂക്കി വിറ്റാരയുടെ വെബ് ബ്ലാക്ക് പതിപ്പ്
വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ട വിറ്റാര പ്രീമിയം എസ്‌യുവിയുടെ അതേ പേര് നല്‍കിക്കൊണ്ട് സുസൂക്കി അവതരിപ്പിച്ച കോംപാക്ട് എസ്‌യുവിക്ക് ഒരു വെബ് ബ്ലാക്ക് എഡിഷന്‍ വിപണിയിലെത്തി. പാരിസ് മോട്ടോര്‍ ഷോയിലാണ് ഈ 'ചെറു വിറ്റാര'യുടെ ആദ്യ അവതരണം നടന്നത്. ഈ വാഹനം ഇന്ത്യയിലേക്കും താമസിയാതെ വരുമെന്ന് പ്രതീക്ഷയുണ്ട്.
സുസൂക്കി വിറ്റാര വെബ് ബ്ലാക്ക് എഡിഷനെ പരിചയപ്പെടാം താഴെ.

ചിത്രങ്ങളിലൂടെ നീങ്ങുക.

'വെബ് ബ്ലാക്ക് എഡിഷന്‍' എന്ന പേര് സൂചിപ്പിക്കുന്നതു പോലെ, ഈ വാഹനം ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കിയവര്‍ക്കുമാത്രമേ ലഭിക്കുകയുള്ളൂ.

പൂര്‍ണമായും കറുപ്പുവര്‍ണം പൂശിയാണ് വിറ്റാര വിപണിയിലെത്തുന്നത്. ക്രോമിയത്തില്‍ പ്രത്.യേക പതിപ്പ് എന്ന് എഴുതിയ ബാഡ്ജും വാഹനത്തിന്റെ എക്‌സ്റ്റീരിയറില്‍ കാണാവുന്നതാണ്.

ജനുവരി 31 വരെ വിറ്റാരയുടെ കറുപ്പ് പതിപ്പ് ബുക്കു ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും.

വിറ്റാര കോംപാക്ട് എസ്‌യുവിയുടെ ഏറ്റവും ഉയര്‍ന്ന വി-ടോപ് വേരിയന്റിലാണ് വെബ് ബ്ലാക്ക് എഡിഷന്‍ ലഭിക്കുക. പനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, 7 എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

7 ഇഞ്ച് ടച്ച്‌സ്‌ക്രീനോടു കൂടിയ മള്‍ടിമീഡിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 3ഡി നേവിഗേഷന്‍, ബ്ലൂടൂത്ത്, റിയര്‍വ്യൂ കാമറ, തുകല്‍ പൊതിഞ്ഞ സീറ്റുകള്‍ എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്.

1.6 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍, 118 കുതിരശക്തി പകരുന്നു. 320 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്.

28,000 യൂറോയാണ് വെബ് ബ്ലാക്ക് എഡിഷന്റെ വില. ഇന്ത്യന്‍ നിലവാരത്തില്‍ ഇത് 22 ലക്ഷത്തോളം വരും.


Click it and Unblock the Notifications








