"തിരിച്ചുവിളികളെ നേരിടാന്‍ തകാറ്റയുടെ പക്കല്‍ പണമുണ്ട്"

Written By:

തകാറ്റ എന്ന എയര്‍ബാഗ് നിര്‍മാതാവിനെ ഇന്ന് നമുക്കെല്ലാം പരിചയമുണ്ട്. ലോകത്തെമ്പാടുമായി 21 ദശലക്ഷം കാറുകളാണ് തകാറ്റ എയര്‍ബാഗുകള്‍ മൂലം തിരിച്ചുവിളിക്കപ്പെട്ടത്. ഇവര്‍ വിതരണം ചെയ്ത എയര്‍ബാഗിന്റെ സമ്മര്‍ദ്ദോപാധികള്‍ പ്രവര്‍ത്തിക്കുന്നതിന്റെ തകരാറായിരുന്നു പ്രശ്‌നം. ഈ തകരാര്‍ ചിലരുടെ ജീവനെടുത്തതോടെ കാര്‍നിര്‍മാതാക്കള്‍ തിരിച്ചുവിളികള്‍ ആരംഭിച്ചു. ഇന്ത്യയിലും ഇതേ കാരണത്താല്‍ ചില തിരിച്ചുവിളികളുണ്ടായിട്ടുണ്ട്.

ഇത്രയും വലിയ തിരിച്ചുവിളികള്‍ നടക്കുമ്പോള്‍ തകാറ്റ ഇതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ഒരു വലിയ ചോദ്യമായി വായനക്കാരുടെ മുമ്പിലെത്തിയിട്ടുണ്ടാകും. വന്‍തോതിലുള്ള സാമ്പത്തികബാധ്യതയാണ് കമ്പനിക്ക് വന്നുചേര്‍ന്നിട്ടുള്ളത്. ഇതിനെ നേരിടാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നാണ് തകാറ്റ പറയുന്നത്.

തകാറ്റയുടെ സിഇഒ ഷിഗെഷിസ തകാഡ ഇക്കാര്യത്തില്‍ കമ്പനി വന്‍ വെല്ലുവിളികളൊന്നും നേരിടുന്നില്ലെന്ന് പറഞ്ഞത്. 774 ദശലക്ഷം ഡോളര്‍ എയര്‍ബാഗ് പ്രശ്‌നം നേരിടാനായി കമ്പനി മാറ്റിവെച്ചിട്ടുണ്ടത്രെ!

Takata CEO We Have Enough Money To Deal With Recalls

അതെസമയം തകാറ്റയ്‌ക്കെതിരെ അധികൃതര്‍ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. തകാറ്റ നല്‍കുന്ന വിശദീകരണങ്ങള്‍ മിക്കതും ചില തൊടുന്യായങ്ങളില്‍ ഊന്നിയുള്ളതാണ്.

ഇതുവരെ തകാറ്റ എയര്‍ബാഗ് തകരാര്‍ മൂലം അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാലുപേര്‍ യുഎശ്‌സിലും ഒരാള്‍ മലേഷ്യയിലുമാണ് മരണമടഞ്ഞത്.

കൂടുതല്‍... #takata
English summary
Takata CEO We Have Enough Money To Deal With Recalls.
Story first published: Saturday, December 20, 2014, 17:37 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark