ടാറ്റ ആര്യയും 'മൂവസ്സും' മാര്‍ച്ച് 12ന്
ടാറ്റ ആര്യയുടെ മുഖം മിനുക്കിയ പതിപ്പും ടാറ്റ മൂവസ് എംപിവിയും വരുന്ന 12ന് ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ടാറ്റ ഗ്രാന്‍ഡ് എംപിവിയുടെ പുതുക്കിയ പതിപ്പിനെയാണ് മൂവസ് എന്ന പേരില്‍ വിപണിയിലെത്തിക്കുന്നത്.
എംപിവി വിഭാഗത്തില്‍ ടൊയോട്ട ഇന്നോവ അടക്കമുള്ള വാഹനങ്ങളെ എതിരിടേണ്ടിയിരുന്ന ആര്യ പക്ഷേ, ഷോറൂമുകളില്‍ പൊടിപിടിച്ചു കിടക്കുകയാണുണ്ടായത്. ആര്യയെ ഒരു വഴിക്കെത്തിക്കാനുള്ള കഠിനമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌കരണം നടപ്പാക്കുന്നത്. ഗൗരവമേറിയ ഡിസൈന്‍ മാറ്റങ്ങള്‍ക്ക് ആര്യ വിധേയമായിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

എക്സ്റ്റീരിയര്‍ ഡിസൈനില്‍ നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് ആര്യയില്‍. പുതുക്കിയ ഹെഡ്‌ലാമ്പുകള്‍, പുതിയ ഗ്രില്‍ തുടങ്ങിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

2014 മോഡല്‍ ആര്യയില്‍ സാങ്കേതികമാറ്റങ്ങള്‍ കൂടി വരുന്നുണ്ടെന്നറിയുന്നു. പരിഷ്‌കരിച്ച 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ആര്യയില്‍ ഘടിപ്പിക്കും. 10 കുതിരകളുടെ കരുത്ത് കൂടിയിട്ടുണ്ട് ഈ എന്‍ജിനില്‍. 148 കുതിരശക്തിയാണ് എന്‍ജിനുണ്ടാവുക. വാഹനത്തിന്റെ ഇന്ധനക്ഷമതയും വര്‍ധിക്കും.

ഗ്രാന്‍ഡ് എംപിവി 'മൂവസ്' എന്ന് പേരുമാറ്റ് അവതരിക്കുമ്പോള്‍ തീര്‍ച്ചയായും കാര്യമായ ഡിസൈന്‍, സാങ്കേതിക മാറ്റങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. ഉയര്‍ന്ന പതിപ്പില്‍ കാപ്റ്റന്‍ സീറ്റുകള്‍ ഘടിപ്പിക്കുമെന്ന് ഓട്ടോകാര്‍ റിപ്പോര്‍ട്ട് പറയുന്നു. ഡാഷ്‌ബോര്‍ഡ് ഡുസൈനില്‍ മാറ്റങ്ങള്‍ വന്നേക്കും.

ആര്യയിലുപയോഗിക്കുന്ന അതേ 2.2 ലിറ്റര്‍ വാരികോര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ ഗ്രാന്‍ഡിലുമുണ്ടായിരിക്കുക. കരുത്ത് നിലവിലുള്ളതിനെക്കാള്‍ (118 കുതിരശക്തിയിലേക്ക്) കുറയാന്‍ സാധ്യതയുണ്ടെന്നും കേള്‍ക്കുന്നു.


Click it and Unblock the Notifications








