ടാറ്റ ബോള്‍ടിന്റെ സെമി ഓട്ടോയില്‍ മൂന്ന് മോഡുകള്‍
വരാനിരിക്കുന്ന ടാറ്റ ബോള്‍ട് ഹാച്ച്ബാക്കിന്റെ പെട്രോള്‍ പതിപ്പിന്റെ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനില്‍ മൂന്ന് ഡ്രൈവിങ് മോഡുകളുണ്ടായിരിക്കും. സിറ്റി, ഇക്കോ, സ്‌പോര്‍ട് എന്നിങ്ങനെ. ഇതുസംബന്ധിച്ച പരസ്യം ബോള്‍ട്ടിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപെട്ടിട്ടുണ്ട്.
ബോള്‍ട്ട് ഹാച്ച്ബാക്കിനൊപ്പം പുറത്തിറങ്ങാനിരിക്കുന്ന സെസ്റ്റ് ഹാച്ച്ബാക്കിന്റെ ഡീസല്‍ പതിപ്പിനോടൊപ്പം സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉണ്ടായിരിക്കുമെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ബോള്‍ട്ടിന്റെ പെട്രോള്‍ എന്‍ജിനൊപ്പം മാത്രമേ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കൂ എന്ന സൂചന നല്‍കുന്ന വിധത്തിലാണ് ടാറ്റയില്‍ നിന്നും വരുന്നത്.

85 പിഎസ് കരുത്തും 140 എന്‍എം ചക്രവീര്യവും പുറത്തെടുക്കുന്നതാണ് ബോള്‍ട്ടിലെ എന്‍ജിന്‍. ടര്‍ബോ ഘടിപ്പിച്ചാണ് എന്‍ജിന്‍ വരുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും ഒരു സെമി ഓട്ടോമാറ്റിക് എന്‍ജിനും വാഹനത്തിലുണ്ടായിരിക്കും. സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒരു ഓപ്ഷനായിട്ടായിരിക്കും ലഭ്യമാക്കുക.
രണ്ട് എന്‍ജിനുകള്‍ക്കും ഒരേ നിരക്കിലുള്ള ഇന്ധനക്ഷമതയായിരിക്കും നല്‍കുക.
സെസ്റ്റില്‍ ഘടിപ്പിക്കുന്ന, ഫിയറ്റില്‍ നിന്നുള്ള ഡീസല്‍ എന്‍ജിനോടൊപ്പം സെമി ഓട്ടോമാറ്റിക് ഘടിപ്പിക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ സമാനമായ ഓപ്ഷന്‍ ബോള്‍ട്ട് ഹാച്ച്ബാക്കിലും നല്‍കുമോ എന്ന ആകാംക്ഷ ജനിച്ചിട്ടുണ്ട് ഉപഭോക്താക്കളില്‍.
ബോള്‍ട്ടിന്റെ ഡീസല്‍ എന്‍ജിനോടൊപ്പം സെമി ഓട്ടോമാറ്റിക് ട്രാന്‍മിഷന്‍ ഘടിപ്പിക്കുകയാണെങ്കില്‍ അത് ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള ഡീസല്‍ ഓട്ടോമാറ്റിക് കാറിന് ജന്മം നല്‍കും.
ഇന്നത്തെ വീഡിയോ
മൈക്കിന്റെ ട്രക്ക് പൈക്‌സ് പീക്ക് കീഴടക്കി
പൈക്‌സ് പീക്കില്‍ സാധാരണമായി മോട്ടോര്‍സൈക്കിളുകളും ഫോര്‍വീലറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാമാണ് പ്രകടനം നടത്താറുള്ളത്. അപൂര്‍വമായി മാത്രം ട്രക്കുകളും അങ്ങോട്ടെത്തുന്നു. സ്റ്റണ്ട് സ്‌പെഷ്യലിസ്റ്റായ മൈക്ക് റിയാന്‍ തന്റെ ട്രക്കുമായി പൈക്‌സ് പീക്കിലെത്തി അസാധ്യ പ്രകടനം കാഴ്ച വെച്ചു. 8.3 ലിറ്റര്‍ ശേഷിയുള്ള ഒരു സൂപ്പര്‍ചാര്‍ജ്ഡ് മെഷീനുമായാണ് മൈക്ക് പൈക്‌സ് പീക്ക് കീഴടക്കിയത്. വീഡിയോ താഴെ.


Click it and Unblock the Notifications








