ടാറ്റ ബോൾട്ടിൽ‌ സെമി ഓട്ടോമാറ്റിക്കുണ്ടാകുമെന്ന്

Written By:

ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്കിന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പുണ്ടാകുമെന്ന് വാര്‍ത്ത. നേരത്തെ ടാറ്റയില്‍ നിന്നു തന്നെ വന്നിരുന്ന വാര്‍ത്തകള്‍ പറഞ്ഞിരുന്നത് ബോൾട്ടിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടാകില്ലെന്നാണ്. എന്നാൽ പുതിയ ചില ഊഹാത്മക റിപ്പോർട്ടുകൾ സംഗതിയെ പാടെ തള്ളിക്കളയുന്നു.

ബോൾട്ട് ഹാച്ച്ബാക്കിനെ ആധാരമാക്കി നിർമിച്ച സെസ്റ്റ് സെഡാനിൽ ഓട്ടോമാറ്റഡ് മാന്വൽ ട്രാൻസ്മിഷൻ (സെമി ഓട്ടോമാറ്റിക്) ഘടിപ്പിക്കുമെന്നും ബോൾട്ടിൽ സംഗതി ഉണ്ടാകില്ലെന്നുമാണ്. എന്നാലിപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ബോൾട്ടിൻരെ ഡീസൽ പതിപ്പിൽ സെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചേർക്കുമെന്ന്.

സെമി ഓട്ടോമാറ്റിക് പതിപ്പോടു കൂടിത്തന്നെയായിരിക്കും ബോൾട്ട് ലോഞ്ച് ചെയ്യുക.

1.3 ലിറ്റർ ശേഷിയുള്ള ക്വാഡ്രാജെറ്റ് എൻജിനാണ് ടാറ്റ ബോൾട്ടിനോട് ചേർക്കുന്ന ഡീസൽ എൻജിൻ. ഈ എൻജിൻ 74 കുതിരശക്തിയും 90 എൻഎം ചക്രവീര്യവും ഉൽപാദിപ്പിക്കുന്നു. മാന്വൽ ട്രാൻസിമിഷനും സെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ചേർത്ത് ഡീസൽ പതിപ്പ് നിരത്തിലിറങ്ങും.

1.2 ലിറ്ററിൻറെ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് മറ്റൊന്ന്. 84 കുതിരശക്തിയും 140 എൻഎം ചക്രവീര്യവുമുള്ള ഈ എൻജിനോടൊപ്പം മാന്വൽ ട്രാൻസ്മിഷൻ മാത്രമേ കാണൂ.

Tata Bolt
English summary
a fresh report suggests that Tata Motors will launch its Bolt hatchback with automated manual transmission.
Story first published: Thursday, May 29, 2014, 18:53 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark