ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്ക് അവതരിപ്പിച്ചു

ടാറ്റ ഫാല്‍ക്കണ്‍ ശില്‍പ-സാങ്കേതിക തത്വത്തെ ആധാരമാക്കി നിര്‍മിച്ച ബോള്‍ട്ട് ഹാച്ച്ബാക്ക് അവതരിച്ചു. ഫാല്‍ക്കണ്‍ 4 എന്ന ഒളിപ്പേരില്‍ നിര്‍മാണത്തിലിരുന്നതാണ് ഈ ഹാച്ച്ബാക്ക്.

ടാറ്റ വിസ്ത ഹാച്ച്ബാക്കിന് പകരക്കാരനായിട്ടാണ് ബോള്‍ട്ടിന്റെ വരവ്. വന്‍തോതിലുള്ള മാറ്റങ്ങള്‍ സംഭവിച്ച വിസ്ത ഹാച്ച്ബാക്കാണിതെന്നു വേണമെങ്കില്‍ പറയാം.

ടാറ്റ ബോൾട്ട് അവതരണം

ടാറ്റ ഹ്യൂമാനിറ്റി ഡിസൈന്‍ തത്വത്തെ ആധാരമാക്കിയാണ് ബോള്‍ട്ടിന്റെ മുന്‍വശം നിര്‍മിച്ചിരിക്കുന്നത്.

ടാറ്റ ബോൾട്ട് അവതരണം

പുതിയ ഹെഡ്‌ലാമ്പ്, പുതിയ ബംപറുകള്‍ എന്നിവയും ഹ്യുമാനിറ്റി ഡിസൈന്‍ തത്വത്തെ ആധാരമാക്കി ഉണ്ടാക്കിയതാണ്. പുതിയ നിറങ്ങളും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

ടാറ്റ ബോൾട്ട് അവതരണം

ഇന്റീരിയറില്‍ വന്‍മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്നറിയുന്നു. നിരവധി പുതിയ ഇലക്ട്രോണിക് സന്നാഹങ്ങള്‍ ബോള്‍ട്ടിനുള്ളില്‍ ഇടംപിടിച്ചിട്ടുണ്ട്.

ടാറ്റ ബോൾട്ട് അവതരണം

എക്‌സ്1 പ്ലാറ്റ്‌ഫോമില്‍ നിലപാടുറപ്പിച്ചിരിക്കുന്നു ബോള്‍ട്ട്. ടാറ്റ പുതുതായി നിര്‍മിച്ച റിവോട്രോണ്‍ എംപിഎഫ്‌ഐ എന്‍ജിനാണ് വാഹനത്തോട് ചേര്‍ത്തിരിക്കുന്നത്. 1.2 ലിറ്റര്‍ ശേഷിയുള്ള ഈ പെട്രോള്‍ എന്‍ജിനോടൊപ്പം ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ചിരിക്കുന്നു.

ടാറ്റ ബോൾട്ട് അവതരണം

ഇതുകൂടാതെ 1.5 ലിറ്റര്‍ ശേഷിയുള്ള ഒരു മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനിലും ബോള്‍ട്ട് ലഭിക്കും. ഈ എന്‍ജിന്‍ ഫിയറ്റില്‍ നിന്നും സോഴ്‌സ് ചെയ്യുന്നതാണ്.

ടാറ്റ ബോൾട്ട് അവതരണം

ഹര്‍മാന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു ഉള്ളില്‍. 5 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ ചേര്‍ത്തിരിക്കുന്നു സിസ്റ്റത്തോടൊപ്പം. ഇത് എല്ലാ വേരിയന്റുകളിലും ഉണ്ടാകുമോ എന്ന കാര്യം സന്ദേഹിക്കണം. ബ്ലൂടൂത്ത് ഫോണ്‍ കണക്ടിവിറ്റി, വോയ്‌സ് റെക്കഗ്നിഷന്‍, ടെക്‌സ്റ്റ് ടു സ്പീച്ച് സിസ്റ്റം, ഫോണ്‍ നേവിഗേഷന്‍ തുടങ്ങിയ സംവിധാനങ്ങളും ഇന്റീരിയറില്‍ കാണാം.

More from DriveSpark

Article Published On: Monday, February 3, 2014, 18:49 [IST]
English summary
Tata Motors Bolt hatchback, the Vista replacement, previously known only by its ‘Facon 4' codename, has been unveiled in Delhi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X