ടാറ്റ ബോള്‍ട്ട് ജനുവരി 20ന് എത്തും
ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്കിന്റെ ലോഞ്ച് 2015 ജനുവരി 20ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാഹനം 11,000 രൂപ നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.
സെസ്റ്റ് സെഡാന്റെ വിപണിപ്രവേശത്തിനു ശേഷം ടാറ്റയില്‍ നിന്നു വരുന്ന പുതിയ വാഹനമാണിത്. ഹൊറിസോനെക്‌സ്റ്റ് എന്നു പേരിട്ടുവിളിക്കുന്ന സമ്പൂര്‍ണ പുതുക്കല്‍ പരിപാടിയുടെ ഭാഗമായാണ് സെസ്റ്റ്, ബോള്‍ട്ട് കാറുകള്‍ വിപണിയിലെത്തുന്നത്.

ടാറ്റ ബോള്‍ട്ട് റിവ്യൂ വായിക്കാം
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനം വിപണിയില്‍ ലഭിക്കും. 1.2 ലിറ്റര്‍ ശേഷിയുള്ള റിവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ വികസിപ്പിച്ചെടുത്തത് ടാറ്റ തന്നെയാണ്. 89 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്.
ഫിയറ്റില്‍ നിന്നും വാങ്ങിക്കുന്ന 1.3 ഡീസല്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിലുണ്ടാവുക.


Click it and Unblock the Notifications








