ടാറ്റ സെസ്റ്റും ബോള്‍ട്ടും യൂറോപ്പിലേക്ക്

Written By:

ഈയിടെ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട ടാറ്റയുടെ പുതിയ വാഹനങ്ങള്‍, ബോള്‍ട്ട് ഹാച്ച്ബാക്കും സെസ്റ്റ് സെഡാനും യൂറോപ്പിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മൂന്നിന് നടക്കാനിരിക്കുന്ന ജനീവ മോട്ടോര്‍ഷോയിലേക്ക് തയ്യാറെടുക്കുകയാണ് രണ്ട് വാഹനങ്ങളും.

ജനീവയില്‍ കാറുകള്‍ വെറുതെ പ്രദര്‍ശിപ്പിച്ച് മടങ്ങുക എന്നതല്ല ടാറ്റയുടെ ഉദ്ദേശ്യം. നിലവില്‍ സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി എന്നിവിടങ്ങളില്‍ ടാറ്റയ്ക്ക് ഡീലര്‍ഷിപ്പുകളുണ്ട്. ഇവിടേക്കെല്ലാം പുതിയ കാറുകള്‍ നീങ്ങും.

To Follow DriveSpark On Facebook, Click The Like Button
ടാറ്റ സെസ്റ്റും ബോള്‍ട്ടും യൂറോപ്പിലേക്ക്

നടപ്പുവര്‍ഷം പകുതിയില്‍ ബോള്‍ട്ടും സെസ്റ്റും ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു. ടാറ്റയുടെ പുതിയ ഡിസൈന്‍ സവിശേഷതകള്‍ പേറിയാണ് ഈ വാഹനങ്ങളുടെ വരവ്. ഫാല്‍ക്കണ്‍ എന്നുപേരിട്ട പുതിയ ശില്‍പശൈലി വാഹനങ്ങളില്‍ കാര്യപ്പെട്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടാറ്റയുടെ എല്ലാ മോഡലുകളും ക്രമേണ ഈ ഡിസൈനിലേക്ക് മാറും.

ടാറ്റ സെസ്റ്റും ബോള്‍ട്ടും യൂറോപ്പിലേക്ക്

ഡിസൈന്‍ പുതിയതാണെങ്കിലും പ്ലാറ്റ്‌ഫോം പഴയതുതന്നെയാണ്. ടാറ്റ എക്‌സ്1 പ്ലാറ്റ്‌ഫോമില്‍ നിലപാടെടുക്കുന്ന ഈ വാഹനങ്ങള്‍ ചില പ്രതിച്ഛായാമാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ടാറ്റ സെസ്റ്റും ബോള്‍ട്ടും യൂറോപ്പിലേക്ക്

ടാക്‌സിയെന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന ടാറ്റ വിസ്ത ഹാച്ച്ബാക്കിനെയാണ് ബോള്‍ട്ട് എന്ന പേരില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്കുശേഷം അവതരിപ്പിക്കുന്നത്. ടാറ്റ ഉദ്ദേശിക്കുന്നത് ടാക്‌സി ഇമേജില്‍ നിന്നുള്ള രക്ഷപ്പെടലാണ്. ഈ വാഹനം സ്വകാര്യ പാസഞ്ചര്‍ വാഹനമായും നിലവിലെ വിസ്ത ടാക്‌സിയായും തുടരണമെന്നാണ് ടാറ്റ ആഗ്രഹിക്കുന്നത്.

ടാറ്റ സെസ്റ്റും ബോള്‍ട്ടും യൂറോപ്പിലേക്ക്

മാന്‍സ സെഡാന് പകരക്കാരനായാണ് സെസ്റ്റ് വിപണിയിലെത്തുന്നത്. നിലവില്‍ മാന്‍സ വിപണിയില്‍ കാര്യപ്പെട്ട ചലനങ്ങളൊന്നും ഉണ്ടാക്കുന്നില്ല. ഈയവസ്ഥയില്‍ നിന്നൊരു മോചനം സെസ്റ്റ് നല്‍കുമായിരിക്കും.

ടാറ്റ സെസ്റ്റും ബോള്‍ട്ടും യൂറോപ്പിലേക്ക്

ഈ വാഹനങ്ങളുടെ ഡിസൈനില്‍ അന്തര്‍ദ്ദേശീയ ഇടപെടലുകളുണ്ടായിട്ടുണ്ട്. ഇറ്റലി, യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ ടാറ്റ ഡിസൈന്‍ സെന്ററുകള്‍ സംയുക്തമായി വികസിപ്പിച്ചെടുത്ത വാഹനങ്ങളാണിത്.

English summary
Post the Geneva Motor Show reveal Tata will send its new vehicles to its existing dealerships in Spain, Italy and Turkey, where the new models will be sold as entry level cars.
Story first published: Tuesday, February 25, 2014, 11:52 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark