ടാറ്റ കൈറ്റ് മാരുതി സെലെരിയോയെ വെല്ലും
സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി സെലെരിയോ കടന്നുവരികയും എതിരാളികളെ വന്‍ പരിഭ്രമത്തിലാഴ്ത്തി വിപണിയില്‍ ഹിറ്റാവുകയും ചെയ്തതോടെ സംഗതി ഒരു ട്രെന്‍ഡായിരിക്കുകയാണ്. മറ്റു കമ്പനികളെല്ലാം സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച ചെറിയ കാറുകളെക്കുറിച്ച് ഗൗരവമായി ആലോചിച്ചുതുടങ്ങിയിട്ടുണ്ട്. ടാറ്റയുടെ ബോള്‍ട്ട് ഹാച്ച്ബാക്കിന്റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പിനൊപ്പം സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുണ്ടാകുമെന്ന കാര്യം വെളിപ്പെട്ടിരിക്കുന്നു. ടാറ്റ സെസ്റ്റ് സെഡാനില്‍ ഡീസല്‍ എന്‍ജിനൊപ്പവും സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുണ്ടായിരിക്കും.
പുതിയ വാര്‍ത്തകള്‍ പറയുന്നത് ടാറ്റ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കൈറ്റ് ഹാച്ച്ബാക്ക് കണ്‍സെപ്റ്റിന്റെ ഉല്‍പാദനപ്പതിപ്പിലും ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഉണ്ടായിരിക്കുമന്നൊണ്. ഈ വാഹനം മാരുതി സുസൂക്കി സെലെരിയോയുടെ നേരിട്ടുള്ള എതിരാളിയായിരിക്കുമെന്നതിനാല്‍ സംഗതി നിര്‍ണായകമാകുന്നു.
1000സിസി ശേഷിയുള്ള ഒരു എന്‍ജിനായിരിക്കും ടാറ്റ കൈറ്റില്‍ ഉണ്ടായിരിക്കുക.

ഇറ്റാലിയന്‍ കമ്പനിയായ മാഗ്നറ്റി മാരല്ലിയില്‍ നിന്നാണ് ടാറ്റ മോട്ടോഴ്‌സ് തങ്ങള്‍ക്കാവശ്യമായ സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ കൊണ്ടുവരുന്നത്. ഫോര്‍മുല വണ്‍ കാറുകള്‍ക്കടക്കം ട്രാന്‍മിഷനുകള്‍ നിര്‍മിച്ചു നല്‍കുന്ന ലോകവിഖ്യാതമായ കമ്പനിയാണ് മാഗ്നറ്റി മാരെല്ലി.
മാഗ്നറ്റിയില്‍ നിന്നുള്ള ട്രാന്‍സ്മിഷനുകള്‍ നാനോ ട്വിസ്റ്റ് അടക്കം കൂടുതല്‍ വാഹനങ്ങളിലേക്ക് നല്‍കുവാനും ടാറ്റയ്ക്ക് ഉദ്ദേശ്യമുണ്ട്.
ടാറ്റ നാനോയ്ക്കുവേണ്ടി ഗുജറാത്തിലെ സനന്ദില്‍ ആഘോഷപൂര്‍വം നിര്‍മിച്ച പ്ലാന്റ് ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം ഒഴിഞ്ഞുകിടക്കുകയാണ്. കൈറ്റ് ഹാച്ച്ബാക്കിന്റെ ഉല്‍പാദനം പൂര്‍ണമായും ഈ പ്ലാന്റിലായിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ഇന്നത്തെ വീഡിയോ
മൈക്കിന്റെ ട്രക്ക് പൈക്‌സ് പീക്ക് കീഴടക്കി
പൈക്‌സ് പീക്കില്‍ സാധാരണമായി മോട്ടോര്‍സൈക്കിളുകളും ഫോര്‍വീലറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാമാണ് പ്രകടനം നടത്താറുള്ളത്. അപൂര്‍വമായി മാത്രം ട്രക്കുകളും അങ്ങോട്ടെത്തുന്നു. സ്റ്റണ്ട് സ്‌പെഷ്യലിസ്റ്റായ മൈക്ക് റിയാന്‍ തന്റെ ട്രക്കുമായി പൈക്‌സ് പീക്കിലെത്തി അസാധ്യ പ്രകടനം കാഴ്ച വെച്ചു. 8.3 ലിറ്റര്‍ ശേഷിയുള്ള ഒരു സൂപ്പര്‍ചാര്‍ജ്ഡ് മെഷീനുമായാണ് മൈക്ക് പൈക്‌സ് പീക്ക് കീഴടക്കിയത്. വീഡിയോ താഴെ.


Click it and Unblock the Notifications








