നാനോ ഡീസല്‍ പദ്ധതി പിന്‍വലിക്കുന്നു?

ടാറ്റ നാനോയുടെ ഡീസല്‍ പതിപ്പ് സംഭവിക്കുന്നത് ഇതിനകം തന്നെ വന്‍ സംഭവമായി കൊണ്ടാടപ്പെട്ടു കഴിഞ്ഞു. ഈ 'കൊണ്ടാട്ടം' കണ്ട് ആഹ്ലാദിക്കുവാന്‍ ടാറ്റയ്ക്ക് പക്ഷേ സാധിക്കുകയില്ല. ഇതിലേറെ അറ്മാദത്തോടെയാണല്ലോ പെട്രോള്‍ പതിപ്പ് വിപണിയിലെത്തിയത്. അതിന്റെ അവസ്ഥയിന്ന് അട്ടത്തെ തേങ്ങ പോലെയാണല്ലോ.

ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ഒരിത്തിരി ഗൗരവപ്പെട്ടതാണ്. ഡീസല്‍ നാനോ വിപണിയിലിറക്കണോ എന്ന കാര്യത്തില്‍ ഒരു പുനരാലോചന നടക്കുകയാണത്രേ. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Tata likely to shelve the diesel version of Nano

ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ യാതൊന്നും ലഭ്യമല്ല. എന്നാല്‍, ഇത്തരമൊരു നീക്കത്തിന് ടാറ്റ മുതിരുമോ എന്നത് ന്യായമായും സന്ദേഹിക്കേണ്ടതുണ്ട്. വലിയ തോതിലുള്ള നിക്ഷേപം നടത്തിയാണ് പുതിയ ഡീസലെഞ്ചിന്‍ ടാറ്റ വികസിപ്പിച്ചെടുത്തത്. 35 കിലോമീറ്ററിലധികം മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്ന ഈ എന്‍ജിന്‍ ടാക്‌സി വിപണിയിലെങ്കിലും മികച്ച പ്രകടനം നടത്താതിരിക്കില്ല. കൂടാതെ നഗരങ്ങളിലെ കറക്കങ്ങള്‍ക്ക് ഡീസല്‍ നാനോ നല്ലൊരു കൂട്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

ടാറ്റയുടെ പിന്‍വലിച്ചിലിനുള്ള കാരണമായി പറയുന്നത് ഡീസല്‍ കാര്‍ ഡിമാന്‍ഡ് ഇപ്പോള്‍ പഴയപോലെയില്ല എന്നതാണ്. കാര്യം ശരിയാണെങ്കിലും മൈലേജ് ഇപ്പോഴും ഒരു വലിയ ഘടകം തന്നെയാണ് വിപണിയില്‍.

വിലയുടെ പ്രശ്‌നമാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊന്ന്. നാലാം കരിമ്പുകച്ചട്ടം പാലിക്കുന്ന ഡീസല്‍ എന്‍ജിന്‍ പതിപ്പ് ആള്‍ട്ടോയുടെ റെയ്ഞ്ചിലുള്ള വിലയിലെത്തുമ്പോള്‍ അത് പ്രശ്‌നങ്ങളുണ്ടാക്കില്ലേ എന്നും സന്ദേഹിക്കുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ എന്തെങ്കിലും കൃത്യമായി പറയുവാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിയിരിക്കുന്നു.

More from DriveSpark

Article Published On: Thursday, January 2, 2014, 7:17 [IST]
English summary
Tata Motors is seriously reconsidering the launch of the Nano diesel altogether in the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X