ടാറ്റ 600 തൊഴിലാളികളെ പിരിച്ചുവിടുന്നു

വാഹന മേഖലയിലെ വില്‍പനാമാന്ദ്യം ഏറ്റവും ബാധിച്ചത് ടാറ്റയെയാണ്. മാസങ്ങള്‍ക്കു മുമ്പ് കമ്പനിയുടെ വില്‍പന പകുതിയോളമായി കുറഞ്ഞിരുന്നു. ഈയവസ്ഥയില്‍ നിന്ന് കാര്യമായ മുന്നേറ്റമൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ചില ആശ്വാസനടപടികള്‍ സ്വീകരിച്ചുവെങ്കിലും വിപണി ഇടിഞ്ഞു തന്നെയാണിരിക്കുന്നത്.

പുതിയ വാര്‍ത്തകള്‍ ടാറ്റയുടെ ചില കടുത്ത നടപടികളെക്കുറിച്ച് പറയുന്നു. ടാറ്റയുടെ അറുന്നൂറോളം തൊഴിലാളികളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. നിര്‍ബന്ധിത പിരിച്ചുവിടല്‍ നടപടിക്ക് വിധേയരായ റുന്നൂറു പേരും സ്ഥിരം തൊഴിലാളികളാണ്.

Tata Motors 600 Workers Asked To Leave

'ഏര്‍ലി റിട്ടയര്‍മെന്റ് ഓഫര്‍' എന്നാണ് ടാറ്റ ഈ പിരിച്ചുവിടലിനെ വിളിക്കുന്നത്. അറുന്നൂറു പേരും ഈ 'ഓഫര്‍' സ്വീകരിച്ചതായാണറിവ്.

കുറെ മാസങ്ങളായി തുടരുന്ന മാന്ദ്യത്തെ ചെറുക്കുവാന്‍ ടാറ്റ സ്വീകരിക്കുന്ന നടപടികളില്‍ ആദ്യത്തേതാണിത്.

ഒരു വര്‍ഷത്തെയോ കുറച്ചു മാസങ്ങളുടെയോ ശമ്പളമാണ് പിരിച്ചുവിടല്‍ നേരിടുന്നവര്‍ക്ക് ആശ്വാസസഹായമായി ടാറ്റ നല്‍കുന്നതെന്നറിയുന്നു. കമ്പനിയുടെ ആറ് പ്ലാന്റുകളിലും പ്രാദേശിക ഓഫീസുകളിലുമുള്ള തൊഴിലാളികള്‍ പിരിച്ചുവിടപ്പെട്ടവരില്‍ പെടുന്നു.

ഏതാണ്ട് 30,000ത്തിലധികമാളുകള്‍ ടാറ്റ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്. 20 വര്‍ഷത്തിലധികമായി ടാറ്റയില്‍ തൊഴിലെടുക്കുന്നവരാണ് ഇവര്‍.

'ഓഫര്‍' എന്ന് പേരുണ്ടെങ്കിലും ഒരുതരം നിര്‍ബന്ധിത പിരിച്ചുവിടല്‍ തന്നെയായിരുന്നു ഇതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കുറെ നാളുകള്‍ക്കു മുമ്പ് ആത്മഹത്യ ചെയ്ത ടാറ്റ മാനേജിംഗ് ഡയറക്ടര്‍ കാള്‍ സ്ലിം തയ്യാറാക്കിയ പരിപാടി പ്രകാരമാണ് പിരിച്ചുവിടല്‍ നടക്കുന്നത്.

More from DriveSpark

Article Published On: Tuesday, March 11, 2014, 13:29 [IST]
English summary
Tata Motors, in an attempt to ease its financial situation will be asking 600 of its employees to leave.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X