ടാറ്റ സെസ്റ്റ് സെഡാന്‍ ഓണ്‍ലൈനായി ബുക്കുചെയ്യാം
അടുത്തുതന്നെ ലോഞ്ച് ചെയ്യാനിരിക്കുന്ന ടാറ്റ സെസ്റ്റ് സെഡാന്‍ മോഡലിനായുള്ള ബുക്കിങ് ഓണ്‍ലൈനായി സ്വീകരിച്ചുതുടങ്ങി. ഈ ലിങ്കുവഴി പോയാല്‍ വാഹനം ബുക്കിങ് ചെയ്യാവുന്നതാണ്.
കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് സെസ്റ്റ് സെഡാന്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. റിവര്‍ട്രോണ്‍ എന്നപേരില്‍ ടാറ്റ സ്വയം വികസിപ്പിച്ചെടുത്ത പുതുതലമുറ എന്‍ജിന്‍ ഘടിപ്പിച്ചാണ് വാഹനം വിപണിയിലെത്തുക. ഇതോടൊപ്പം തന്നെ അവതരിപ്പിക്കപ്പെട്ട ബോള്‍ട്ട് എന്നു പേരായ സെഡാന്‍ മോഡലും അധികം താമസിക്കാതെ നിരത്തിലിറങ്ങും.
സെഗ്മെന്റില്‍ ഇന്നുവരെ ആരും നല്‍കിയിട്ടില്ലാത്ത വന്‍ വാറന്റി ഓഫറുമായാണ് സെസ്റ്റ് സെഡാന്‍ വിപണി പിടിക്കുന്നത്. ആറുമാസത്തെ വാറന്റിയാണ് ടാറ്റ നല്‍കുന്നത്. ബോള്‍ട്ട് ഹാച്ച്ബാക്കിലും ഇതേ വാറന്റി ലഭിക്കുന്നതാണ്.

അതെസമയം ഓഗസ്റ്റ് മാസത്തില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ടാറ്റ സെസ്റ്റ് സെഡാനു വേണ്ടിയുള്ള സാധാരണ ബുക്കിങ് നേരത്തെതന്നെ എല്ലാ ഡീലർഷിപ്പുകളിലും തുടങ്ങിയിരുന്നു. 21,000 രൂപ കെട്ടിവെക്കണം വാഹനം ബുക്ക് ചെയ്യുന്നതിന്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കാം.
ഇതോടൊപ്പം പുതിയ സാങ്കേതികതയിലും ഡിസൈനിലും നിര്‍മിച്ച സെസ്റ്റ് സെഡാന്‍ ലോകത്തെ പരിചയപ്പെടുത്തുന്ന പരിപാടികളും നടത്തിവരുന്നുണ്ട് ടാറ്റ മോട്ടോഴ്‌സ്. തങ്ങളുടെ മിക്ക മോഡലുകളിലേക്കും സംക്രമിക്കാനൊരുങ്ങുന്ന ഒരു വലിയ മാറ്റത്തിന്റെ തുടക്കമായി പുതിയ സെസ്റ്റ് സെഡാന്‍, ബോള്‍ട്ട് ഹാച്ച്ബാക്ക് എന്നിവയെ പരിചയപ്പെടുത്തുന്നു ടാറ്റ. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ മാളുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന സ്റ്റൂഡിയോകളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
ഉപഭോക്താക്കളുമായി കാറിന്റെ വിശദാംശങ്ങളെക്കുറിച്ച് നേരിട്ട് സംവദിക്കുക എന്നതാണ് ടാറ്റ് സെസ്റ്റ് സ്റ്റൂഡിയോയുടെ ലക്ഷ്യം. ടാറ്റയുടെ എന്‍ജിനീയര്‍മാര്‍ ഈ സ്റ്റൂഡിയോകളില്‍ ഉണ്ടായിരിക്കും. ഇവിടെ നേരിട്ടു ചെന്ന് കാറിനെ നേരിട്ട് മനസ്സിലാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. കാറിന്റെ ഡിസൈന്‍, സാങ്കേതികത തുടങ്ങി എല്ലാക്കാര്യങ്ങളിലും ഏറ്റവും വിശദമായ വിവരങ്ങള്‍ ഇവിടെ ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് ടെസ്റ്റ് ഡ്രൈവിനുള്ള സൗകര്യവും ഇവിടെയുണ്ടായിരിക്കും.


Click it and Unblock the Notifications








