ടാറ്റയുടെ ട്രക്ക് നിര്‍മാണം അറുപതാണ്ട് പിന്നിട്ടു

Written By:

രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാവായ ടാറ്റ മോട്ടോഴ്‌സ് ട്രക്ക് നിര്‍മാണത്തില്‍ അറുപതാണ്ട് പിന്നിട്ടു. 1954ല്‍ ജംഷഡ്പൂരിലാണ് ടാറ്റയുടെ ആദ്യത്തെ ട്രക്ക് നിര്‍മാണ പ്ലാന്റ് നിലവില്‍ വരുന്നത്. അതുവരെയും ടാറ്റ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് തീവണ്ടി എന്‍ജിന്‍ നിര്‍മാണത്തിലായിരുന്നു.

ഇപ്പോഴും ജംഷഡ്പൂര്‍ പ്ലാന്റ് തന്നെയാണ് ടാറ്റയുടെ ഏറ്റവും വലിയ ട്രക്ക് നിര്‍മാണ പ്ലാന്റ്. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഈ പ്ലാന്റിന് ഓരോ അഞ്ചു മിനിട്ടിലും ഒരു ട്രക്ക് വീതം നിര്‍മിച്ച് അസംബ്ള്‍ ചെയ്ത് പുറത്തിറക്കാനുള്ള ശേഷിയുണ്ട്.

എല്ലാവിധ എന്‍ജിനീയറിങ് സന്നാഹങ്ങളും ഈ ട്രക്ക് പ്ലാന്റിനോടനുബന്ധമായി നിര്‍മിച്ചിട്ടുണ്ട് കമ്പനി. ട്രക്കുകളുടെ, വിവിധ കാലാവസ്ഥകളിലും സാഹചര്യങ്ങളിലുമുള്ള പ്രകടനം വിലയിരുത്തുന്നതിനുള്ള ടെസ്റ്റുകള്‍ നടത്താനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.

അറുപതാണ്ടെന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ സന്തോഷം ടാറ്റ വാണിജ്യവാഹനവിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രവീന്ദ്ര പിഷാരടി പങ്കുവെക്കുന്നു. രാജ്യത്തെ വാണിജ്യവാഹന വ്യവസായത്തിന്റെ വളര്‍ച്ചയുടെ ചരിത്രം ടാറ്റ ജംഷഡ്പൂര്‍ പ്ലാന്റിന്റെയും ചരിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

Cars താരതമ്യപ്പെടുത്തൂ

ടാറ്റ നാനോ
ടാറ്റ നാനോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #tata #ടാറ്റ
English summary
Tata Motors Celebrates 60 Years Of Truck Manufacturing In Jamshedpur
Story first published: Friday, November 21, 2014, 13:36 [IST]
Please Wait while comments are loading...

Latest Photos