ചൈനീസ് പ്ലാറ്റ്‌ഫോമുമായി ടാറ്റ കാറുകള്‍ വരുന്നു

ഇന്ത്യയുടെ ഏറ്റവും വലിയ വാഹനനിര്‍മാതാവായ ടാറ്റ മോട്ടോഴ്‌സ് ചൈനീസ് കമ്പനിയായ ചെറി ഓട്ടോമൊബൈല്‍സുമായി സഖ്യത്തിനൊരുങ്ങുന്നു. പ്ലാറ്റ്‌ഫോം പങ്കിടല്‍, പുതിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കല്‍ മറ്റ് സാങ്കേതിക കാര്യങ്ങളില്‍ സഹകരിക്കല്‍ എന്നിവയാണ് പങ്കാളിത്തം വഴി ഉദ്ദേശിക്കുന്നത്.

ഇരുരാജ്യങ്ങളിലും ഇടം കണ്ടെത്തുവാന്‍ ഇരുകൂട്ടര്‍ക്കുമുള്ള താല്‍പര്യത്തിന് ഒരു പോംവഴി കണ്ടെത്തുവാനും പുതിയ സഖ്യം സഹായിക്കുമെന്നാണ് കരുതുന്നത്.

ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ച ഒരു പ്രധാന ദാരിദ്ര്യം പ്ലാറ്റ്‌ഫോമുകളുടേതാണ്. പഴക്കം ചെന്ന പ്ലാറ്റ്‌ഫോമുകളിലാണ് ടാറ്റയുടെ മിക്ക കാറുകളും നിലകൊള്ളുന്നത്. ഇത് തീര്‍ച്ചയായും വില്‍പനയെയും ബാധിക്കുന്നുണ്ട്. ചെറിയുടെ മികവുറ്റ പ്ലാറ്റ്‌ഫോമുകളിലാണ് ടാറ്റ കണ്ണുവെക്കുന്നത്. താരതമ്യേന ചെലവുകുറഞ്ഞതാണ് ഇവയെന്ന നേട്ടവുമുണ്ട്.

Tata Motors and Chery Automobile Of China Looking Enter Partnership

ക്യുക്യു, എ1, എം1, എ3 കാറുകളുടെ പ്ലാറ്റ്‌ഫോമുകള്‍ വില്‍ക്കുവാനുള്ള താല്‍പര്യം ചെറി പ്രകടിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ ചെറുകാര്‍ പ്ലാറ്റ്‌ഫോമുകളാണ്.

ചെറിയുടെ ക്യുക്യു പ്ലാറ്റ്‌ഫോം മാരുതി ആള്‍ട്ടോക്കെതിരായ മികച്ചൊരു എതിരാളിയെ സൃഷ്ടിച്ചെടുക്കാന്‍ പറ്റിയ ഒന്നാണെന്ന് ടാറ്റയിലെ വിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്. പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കുന്നതിന്റെ പ്രയാസങ്ങളും ചെലവുമെല്ലാം പരിഗണിച്ചാല്‍ ഇതൊരു എളുപ്പമാര്‍ഗമാണ്.

ചെറിയുടെ ഇന്ത്യന്‍ പ്രവേശം സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെതന്നെ വന്നിരുന്നതാണ്. ഇക്കാര്യത്തില്‍ കമ്പനി കാര്യപ്പെട്ട നീക്കങ്ങളൊന്നും നടത്തിയിരുന്നില്ല. ഇപ്പോഴും ഉടനെയൊന്നും രാജ്യത്തേക്കു വരാന്‍ ചെറി താല്‍പര്യപ്പെടുന്നില്ല എന്നാണറിയുന്നത്. ചെറി പ്ലാറ്റ്‌ഫോമുകള്‍ ടാറ്റ ഉപയോഗിക്കുകയും അതിന്റെ ഗുണനിലവാരം ടെസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് ഉറ്റുനോക്കുകയാണ് കമ്പനിയിപ്പോള്‍.

More from DriveSpark

Article Published On: Saturday, March 8, 2014, 17:39 [IST]
English summary
Tata Motors is said to be holding discussions with Chinese automaker Chery Automobiles over sharing of platforms and helping each other with introducing their products in their respective countries.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X