ടാറ്റ മോട്ടോഴ്‌സിന്റെ ജാഗ്വര്‍ എക്‌സ് ഇ സെപ്തംബറില്‍ അവതരിക്കും

By Santheep

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ കമ്പനി, ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഒരു പുതിയ പ്രീമിയം സ്‌പോര്‍ട്‌സ് സെഡാന്‍ വിപണിയിലെത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എക്‌സ്ഇ എന്ന പേരിലുള്ള ഈ സ്‌പോര്‍ട്‌സ് സെഡാന്‍ സെപ്തംബര്‍ എട്ടിന് ലോകത്തിനു മുമ്പാകെ അവതരിപ്പിക്കപ്പെടുമെന്നറിയുന്നു. ലണ്ടനില്‍ വെച്ചാണ് അവതരണച്ചടങ്ങ് നടക്കുക.

ഉറപ്പേറിയതും ഭാരക്കുറവുള്ളതുമായ അലൂമിനിയത്തിലാണ് വാഹനത്തിന്റെ ഫ്രെയിം രൂപപ്പെടുത്തിയിട്ടുള്ളത്. 'RC 5754' എന്നു പേരിട്ടുവിളിക്കുന്ന ഈ അലൂമിനിയം ഗ്രേഡ് എക്‌സ്ഇ സെഡാനുവേണ്ടി ജാഗ്വര്‍ പ്രത്യേകമായി രൂപപ്പെടുത്തിയതാണ്. നിലവില്‍ മറ്റൊരു ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വാഹനത്തിലും ഈ അലൂമിനിയം ഉപയോഗിക്കുന്നില്ല.

Tata Motors To Debut Jaguar XE Globally In September

ജാഗ്വറിന്റെ വാഹനങ്ങളില്‍ അലൂമിനിയം മോണോകോക്ക് ഫ്രെയിം ഘടിപ്പിച്ച ഒരേയൊരു വാഹനമായി മാറും പുതിയ എക്‌സ്ഇ.

എക്‌സ്ഇ സെഡാന്റെ ബോഡിയിലെ 75 ശതമാനവും എലൂമിനിയമായിരിക്കുമെന്ന് ജാഗ്വര്‍ സാങ്കേതികവിഭാഗം തലവന്‍ ഡോ. മാര്‍ക്ക് വൈറ്റ് പറയുന്നു. സെഗ്മെന്റില്‍ മറ്റേതൊരു വാഹനത്തെക്കാളും ഉയര്‍ന്നതാണ് ഈ അനുപാതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാരക്കുറവും ഉയന്‍ന്ന ഉറപ്പുമുള്ളതാണ് വാഹനത്തിലുപയോഗിച്ചിട്ടുള്ള അലൂമിനിയം കൂട്ട്. കാറിന്റെ ടോര്‍ഷണല്‍ റിജിഡിറ്റി വര്‍ധിപ്പിക്കാന്‍ ഈ ഉറപ്പ് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

എക്‌സ്ഇയില്‍ ഉപയോഗിച്ചിരിക്കുന്ന അലൂമിനിയം റീസൈക്കിള്‍ ചെയ്തു നിര്‍മിച്ചതാണെന്ന പ്രത്യേകതയുമുണ്ട്. യുകെയിലാണ് വാഹനത്തിന്റെ എന്‍ജിനീയറിങ് ജോലികളും ഡിസൈന്‍ വേലകളും നടന്നത്.

More from DriveSpark

Article Published On: Wednesday, July 30, 2014, 11:58 [IST]
English summary
The Jaguar XE will boast of an aluminium intensive lightweight construction. This new high strength aluminium has been developed keeping in mind the needs of the new XE.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X