ടാറ്റ പുതിയ ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചു

By Santheep

ടാറ്റ മോട്ടോഴ്‌സ് ഒരു പുതിയ ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്. 3 ലിറ്റര്‍ ശേഷിയുള്ള, കോമണ്‍ റെയില്‍ ഫ്യുവല്‍ ഇന്‍ജക്ഷന്‍ സാങ്കേതികതയില്‍ നിര്‍മിച്ച എന്‍ജിനാണിത്.

പൂനെയില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റയുടെ ഗവേഷണകേന്ദ്രത്തിലാണ് എന്‍ജിന്റെ വികസനപ്രവര്‍ത്തനങ്ങളെല്ലാം നടന്നത്.

പരമാവധി ഭാരക്കുറവുള്ള പുതിയൊരു എന്‍ജിന്‍ നിര്‍മിക്കുക എന്നതായിരുന്നു ടാറ്റ എന്‍ജിനീയര്‍മാര്‍ പിന്തുടര്‍ന്ന അടിസ്ഥാന തത്വങ്ങളിലൊന്നം. നിലവിലെ കരിമ്പുകച്ചട്ടങ്ങളെ കര്‍ശനമായി പിന്തുടരുക എന്നതും ലക്ഷ്യം വെച്ചു. ഇന്ധനക്ഷമതയാണ് മറ്റൊന്ന്.

Tata Motors Develops New 3 Litre Diesel Engine

അതെസമയം, എന്‍ജിന്റെ നിര്‍മാണം പൂര്‍ണമായി എന്നു പറയാറായിട്ടില്ല എന്ന് ചൂണ്ടിക്കാണിക്കുന്നു ചില റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന പ്രോട്ടോടൊപ്പ് മാത്രമാണ്. ഉല്‍പാദനത്തിന് തയ്യാറായ മോഡലല്ല. ഇതിലേക്കെത്താന്‍ ഇനിയും സമയമെടുത്തേക്കും.

ടാറ്റയുടെ പിക്കപ്പ് വാഹനങ്ങള്‍ക്കും സുമോ ഗോള്‍ഡ് പോലുള്ള എസ്‌യുവികള്‍ക്കുമെല്ലാം ഘടിപ്പിക്കാന്‍ കഴിയുന്ന എന്‍ജിനാണിത്. ടാറ്റയുടെ 407 ട്രക്കിനും ഇതേ എന്‍ജിന്‍ ഘടിപ്പിക്കും. മൂന്നാം കരിമ്പുകച്ചട്ടം പാലിക്കുന്നതായിരിക്കും ഈ എന്‍ജിന്‍.

നിലവില്‍ ടാറ്റ ഉപയോഗിച്ചുവരുന്ന 3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ പിന്‍വലിച്ച് പകരം പുതുതായി വികസിപ്പിച്ച എന്‍ജിന്‍ സ്ഥാപിക്കുകയാണ് ഉദ്ദേശ്യമെന്ന് ഊഹിക്കപ്പെടുന്നുണ്ട്.

More from DriveSpark

Article Published On: Saturday, May 17, 2014, 18:37 [IST]
English summary
Tata Motors Pune-based Engineering Research Centre (ERC) has developed an all-new four-cylinder, inline, 3.0-litre diesel engine.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X