ഉപഭോക്തൃകോടതി ടാറ്റയ്ക്ക് 1.25 ലക്ഷം പിഴയിട്ടു

തകരാറുള്ള വണ്ടി വിറ്റ ടാറ്റ മോട്ടോഴ്‌സിന് ഉപഭോക്തൃകോടതി പിഴ വിധിച്ചു. 1.25 ലക്ഷം രൂപ ടാറ്റ പരാതിക്കാരന് നല്‍കണം.

വാഹനം വാങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി തകരാറുകള്‍ വാഹനത്തിന് സംഭവിച്ചതായി പരാതിക്കാരന്‍ കോടതിയില്‍ തെളിയിച്ചു. കമ്പനിയുടെ ഗുണനിലവാരപരിശോധനയുടെ പാപ്പരത്തം മൂലം പരാതിക്കാരന്‍ വലിയ കുടുക്കിലകപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. ഒരു വാഹനം സ്വന്തമാക്കിയതിനുശേഷം അതില്‍ നിന്ന് ഉപഭോക്താവിന് ലഭിക്കേണ്ടിയിരുന്ന സന്തുഷ്ടി വലിയ തോതില്‍ നിഷേധിക്കപ്പെട്ടതായി കോടതി പറഞ്ഞു. ഇത് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയുടെ ഫലമാണെന്ന് നിരീക്ഷണമുണ്ടായി.

Tata Motors fined for selling defective car

എന്‍ജിനടക്കമുള്ള നിരവധി ഭാഗങ്ങള്‍ കാര്‍ വാങ്ങിയ ആദ്യവര്‍ഷം തന്നെ മാറ്റേണ്ടിവന്നു. ഇത് രേഖാമൂലം തെളിയിക്കാന്‍ പരാതിക്കാരന് സാധിച്ചു. 2005ലാണ് കാര്‍ വാങ്ങിയത്.

കാര്‍ വാങ്ങിയ അതേ വര്‍ഷത്തില്‍ എന്‍ജിനടക്കമുള്ള ഘടകഭാഗങ്ങള്‍ മാറ്റേണ്ടിവരിക എന്നത് പണം മുടക്കി വാഹനം വാങ്ങിയയാള്‍ക്കുണ്ടാക്കുന്ന അതൃപ്തി ചെറുതല്ലെന്ന് കോടതി പറഞ്ഞു. എതിര്‍കക്ഷിയുടെ ഉത്തരവാദിത്തരാഹിത്യമാണ് ഇതില്‍ നിന്ന് ബോധ്യമാകുന്നത്.

More from DriveSpark

Article Published On: Saturday, January 4, 2014, 12:39 [IST]
English summary
New Delhi District Consumer Disputes Redressal Forum hes directed Tata Motors to pay 1.25 lakhs as compensation to a consumer whose car developed a number of issues within a year of purchase.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X