ഡിസ്‌കവറിക്കായി ടാറ്റ 200 ദശലക്ഷം പൗണ്ട് നിക്ഷേപിക്കുന്നു

By Santheep

ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ പുതിയ ഡിസ്‌കവറി സ്‌പോര്‍ട് എസ്‌യുവി നിര്‍മിക്കുന്നതിനുള്ള പ്ലാന്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ടാറ്റ മോട്ടോഴ്‌സ് 200 ധശലക്ഷം പൗണ്ട് നിക്ഷേപിക്കും. യുകെയില്‍ ഹേല്‍വുഡ് പ്ലാന്റിലാണ് നിക്ഷേപം നടത്തുക.

നിലവില്‍ ഇത് പ്ലാന്റില്‍ ലാന്‍ഡ് റോവറിന്റെ റെയ്ഞ്ച് റോവര്‍ ഇവോക്ക് നിര്‍മിച്ച് പുറത്തിറക്കുന്നുണ്ട്. ലാന്‍ഡ് റോവര്‍ മോഡലുകളില്‍ ഏറ്റവും വേഗം വിറ്റഴിയുന്ന കാറാണ് റെയ്ഞ്ച് റോവര്‍ ഇവോക്ക്.

Tata Motors To Invest 200 Million Pounds In JLR Halewood Plant

ടാറ്റയുടെ പക്കല്‍ ലാന്‍ഡ് റോവര്‍ വന്നെത്തിയതുമുതല്‍ നിരന്ത്രമായ പുതുക്കലുകള്‍ യുകെയില്‍ ഹേല്‍വുഡ് പ്ലാന്റിനു ലഭിച്ചിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ മൊത്തം 500 ദശലക്ഷം പൗണ്ട് ഈ പ്ലാന്റില്‍ നിക്ഷേപിച്ചിട്ടുണ്ട് ടാറ്റ.

പ്ലാന്റിന്റെ പുതിയ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഏതാണ്ട് 250 തൊഴിലാളികളെക്കൂടി റിക്രൂട്ട് ചെയ്യേണ്ടതായി വരും കമ്പനിക്ക്.

കഴിഞ്# ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിപ്പിച്ച ഡിസ്‌കവറി സ്‌പോര്‍ടിന്റെ ഉല്‍പാദനരൂപത്തെ ലോകമെങ്ങുമുള്ള ലാന്‍ഡ് റോവര്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഐതിഹാസികവാഹനമായ ഡിസ്‌കവറിയുടെ ഏറ്റവും പുതിയ രൂപമാണിത്. അടുത്ത വര്‍ഷത്തോടെ ഈ മോഡല്‍ ലോകവിപണിയിലെത്തിച്ചേരും.

നിലവില്‍ മൂന്ന് ഷിഫ്റ്റുകളിലായാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. വന്‍തോതില്‍ ഡിമാന്‍ഡ് ഉയരുന്നതിനാല്‍ ഇതും പോരാത്ത നില വന്നതുകൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് പുതിയ നിക്ഷേപത്തിന് തയ്യാറായത്.

More from DriveSpark

Article Published On: Friday, June 20, 2014, 10:34 [IST]
English summary
Jaguar Land Rover had announced it will be manufacturing its new SUV the Discovery Sport from its Halewood facility in United Kingdom.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X