ടാറ്റയും ലാന്‍ഡ് റോവറും എസ്‌യുവി നിര്‍മിക്കുന്നു
ടാറ്റ മോട്ടോഴ്‌സ് നിര്‍മിക്കുന്ന ആഡംബരക്കാര്‍ എത്രപേര്‍ വാങ്ങും എന്നതൊരു ചോദ്യമാണ്. ടാറ്റ ആര്യയുടെ ദയനീയ പരാജയം മാത്രം മതി സംഗതിയുടെ കിടപ്പുവശം മനസ്സിലാകാന്‍. ഈ നിലയില്‍ അധികകാലം പോകുന്നതിനോട് ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാവിന് താല്‍പര്യമില്ല.
ടാറ്റയുടെ അധീനതയിലുള്ള ബ്രിട്ടിഷ് കാര്‍ നിര്‍മാതാവ് ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹായത്തോടെ ഒരു പുതിയ ആഡംബര എസ്‌യുവി നിര്‍മിക്കാനൊരുങ്ങുകയാണ് ടാറ്റ എന്നറിയുന്നു. പുതിയ എസ് യുവിയെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും താഴെ.

ഒളിപ്പേര്
'ക്യു5' എന്ന ഒളിപ്പേരിലാണ് ജാഗ്വര്‍ ലാന്‍ഡ് റോവറും ടാറ്റയും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ എസ്‌യുവിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2 പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്‌യുവി നിര്‍മിക്കുക. 25 ലക്ഷം രൂപയുടെ ചുറ്റുപാടില്‍ വില വരുന്ന രീതിയില്‍ പ്രീമിയം നിലവാരത്തിലാണ് ടാറ്റയുടെ എസ്‌യുവി വിപണിയിലെത്തുക.

ജാഗ്വര്‍ ലാന്‍ഡ് റോവര്‍ കാറുകളുടെ അതേ ബില്‍ഡ് ക്വാളിറ്റി ടാറ്റ എസ്‌യുവിക്കുമുണ്ടായിരിക്കും എന്നാണറിയുന്നത്. നിലവില്‍, ടാറ്റയുടെ കാറുകളെ സംബന്ധിച്ചുള്ള പ്രധാന പരാതി അവയുടെ മോശം ബില്‍ഡ് ക്വാളിറ്റിയാണ്.

ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്ത്യയിലെത്താനിരിക്കുന്ന ഫോഡ് എന്‍ഡീവര്‍, പുതിയ ഹ്യൂണ്ടായ് സാന്റ ഫെ എന്നീ വാഹനങ്ങളുമായിട്ടായിരിക്കും ടാറ്റ എസ്‌യുവി എതിരിടുക.

നാല്‍പത്തഞ്ച് പേരടങ്ങുന്ന ഒരു സംഘം എന്‍ജിനീയര്‍മാരാണ് പുതിയ ടാറ്റ എസ്‌യുവി വികസിപ്പിച്ചെടുക്കുന്ന പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്. കാള്‍സ് ഹെയ്ന്‍സാണ് പദ്ധതിയുടെ തലവന്‍. ടാറ്റയും ജാഗ്വര്‍ ലാന്‍ഡ് റോവറും ചേര്‍ന്ന് കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതികളുണ്ട്. ഇവയില്‍ ആദ്യത്തേതാണ് ഈ എസ്‌യുവി. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ എന്‍ജിനീയറിംഗ് വൈദഗ്ധ്യം ടാറ്റയ്ക്ക് ഏറെ ഗുണകരമായിത്തീരും.


Click it and Unblock the Notifications








