ടാറ്റ കാറുകള്‍ക്ക് നവംബര്‍ ഓഫറുകള്‍!
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ചില വാഹനമോഡലുകള്‍ക്ക് വില്‍പനയിളവുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതാണ് ഈ ഓഫറുകള്‍.
വായിക്കൂ: കമ്പനി സിഇഒയെ കാറിലിരുത്തി വെടിവെക്കുന്നു!
കാര്‍വിപണിയിലെ മാന്ദ്യം നേരിടാനുള്ള നീക്കമാണ് ടാറ്റ നടത്തുന്നത്. ഇക്കഴിഞ്ഞ മാസത്തില്‍ രണ്ടോ മൂന്നോ കാര്‍നിര്‍മാതാക്കള്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും വളര്‍ച്ചാനിരക്ക് കണ്ടെത്തിയത്. ടാറ്റയുടെ നവംബര്‍ ഓഫറുകള്‍ വിശദമായി അറിയാം താഴെ താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക.

ടാറ്റ നാനോ ട്വിസ്റ്റ്
പവര്‍ സ്റ്റീയറിങ്ങോടു കൂടിയ ടാറ്റ നാനോ ട്വിസ്റ്റ് മോഡല്‍ വാങ്ങിയാല്‍ 35,000 രൂപ വരെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാം. സെഗ്മെന്റില്‍ ഏറ്റവും മികച്ച മൈലേജാണ് ഈ വാഹനം പകരുന്നത്. ലിറ്ററിന് 25.35 കിലോമീറ്റര്‍. സിഡി, എംപി3, ഓക്‌സ്, യുഎസ്പി, ബ്ലൂടൂത്ത് എന്നീ സന്നാഹങ്ങളോടു കൂടിയ ആംഫിസ്ട്രീം മ്യൂസിക് സിസ്റ്റവും വാഹനത്തോടു ചേര്‍ത്തിരിക്കുന്നു.
ടാറ്റ നാനോ ട്വിസ്റ്റിനെ അടുത്തറിയാം

ടാറ്റ ഇന്‍ഡിക
40,000 രൂപ വരുന്ന നേട്ടങ്ങളാണ് ഇന്‍ഡിക ഹാച്ച്ബാക്ക് വാങ്ങിയാല്‍ ലഭിക്കുക. സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച മൈലേജാ കാറാണിത്. പുതിയ എഫ്-ഷിഫ്റ്റ് ഗിയര്‍ബോക്‌സ്, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ തുടങ്ങിയ സന്നാഹങ്ങള്‍ ഈ കാറിന്റെ ആകര്‍ഷണങ്ങളാണ്.
ടാറ്റ ഇന്‍ഡികയെ അടുത്തറിയാം

ടാറ്റ വിസ്ത
50,000 രൂപയുടെ ഓഫറുകളാണ് ഈ കാറിലുള്ളത്. ടച്ച്‌സ്‌ക്രീന്‍ മള്‍ടിമീഡിയ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ ഈ കാറിന്റെ ആകര്‍ഷണങ്ങളാണ്.
ടാറ്റ വിസ്തയെ വിശദമായി

ഇന്‍ഡിഗോ ഇസിഎസ്
രാജ്യത്തെ ആദ്യ 4 മീറ്റര്‍ കോംപാക്ട് സെഡാനുകളിലൊന്നയ ഇസിഎസ് ഇപ്പോള്‍ 40,000 രൂപയുടെ ഓഫറുകളോടെ ലഭിക്കും. ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജുണ്ട് ഈ വാഹനത്തിന്.
ഇന്‍ഡിഗോ ഇസിഎസിനെ വിശദമായറിയാം

ടാറ്റ മൂവസ്
ടാറ്റയുടെ മൂവസ് എസ്‌യുവിയുടെ തുടക്കവില കുറച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ കാര്‍ 6.99 ലക്ഷം രൂപയ്ക്ക് വിപണിയില്‍ ലഭ്യമാണ്. ലിറ്ററിന് 15.16 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട് ഈ വാഹനം. 7/8/9 സീറ്റര്‍ ഓപ്ഷണുകളില്‍ മൂവസ് ലഭിക്കും.
ടാറ്റയുടെ മൂവസിനെ അടുത്തറിയാം

ടാറ്റ സുമോ ഗോള്‍ഡ്
ടാറ്റ സുമോ ഗോള്‍ഡ് എസ്‌യുവി ഇപ്പോള്‍ 20,000 രൂപയുടെ ഓഫറുകളോടെ ലഭിക്കും. റൂഫ് മൗണ്ടഡ് ഡ്യുവല്‍ ഏസി തുടങ്ങിയ സന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണിയിലെത്തുന്നത്.
സുമോ ഗോള്‍ഡിനെ അടുത്തറിയാം

ടാറ്റ സഫാരി സ്റ്റോം
80,000 രൂപയുടെ ഓഫറുകളോടെയാണ് ടാറ്റ സഫാരി സ്റ്റോമിനെ നവംബറില്‍ വില്‍പനയ്ക്കു വെക്കുന്നത്. മൂന്നു വര്‍ഷത്തെ എന്‍ജിന്‍ വാറന്റി ഓഫര്‍ ചെയ്യുന്നുണ്ട് കമ്പനി.
ടാറ്റ സഫാരി സ്റ്റോമിനെ വിശദമായറിയാം

ടാറ്റ ആര്യ
ടാറ്റ ആര്യ എംപിവിയുടെ തുടക്കവിലയില്‍ കുറവു വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഈ വാഹനം 9.95 ലക്ഷം രൂപയ്ക്ക് ലഭിക്കും. ലിറ്ററിന് 15.05 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് ഈ വാഹനം. മൂന്നു വര്‍ഷത്തെ എന്‍ജിന്‍ വാറന്റിയും ഓഫര്‍ ചെയ്യുന്നു കമ്പനി.
ടാറ്റ ആര്യയെ കൂടുതലറിയാം


Click it and Unblock the Notifications








