ടാറ്റ ബോള്‍ട്ട് ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി
ടാറ്റയുടെ പുതിയ ബോള്‍ട്ട് ഹാച്ച്ബാക്ക് ഇനി ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം. അഡ്വാന്‍സായി 11,000 രൂപയാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് അടയ്‌ക്കേണ്ടത്.
ടാറ്റ സ്വയം പുതുക്കുന്നതിന്റെ ഭാഗമായി വിപണിയിലെത്തിയ വാഹനങ്ങളിലൊന്നാണ് ബോള്‍ട്ട്. ബില്‍ഡ് ക്വാളിറ്റിയുടെ കാര്യത്തിലും ഉള്‍പന്ന ഗുണനിലവാരത്തിന്റെ കാര്യത്തിലും ടാറ്റയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന വാഹനങ്ങളാണ് സെസ്റ്റ് സെഡാനും ബോള്‍ട്ട് ഹാച്ച്ബാക്കും.

സെഗ്മെന്റില്‍ തന്നെ പുതിയതായി നിരവധി സവിശേഷതകളുമായി വിപണിയിലെത്തിയ ഈ വാഹനം തരക്കേടില്ലാത്ത വില്‍പന നേടിയിട്ടുണ്ട് ഇതിനകം തന്നെ. ക്രോമിയത്തിന്റെ ധാരാളിത്തം നിറഞ്ഞ ഉപയോഗം സെഗ്മെന്റില്‍ ബോള്‍ട്ടിനെ വേറിട്ടുനിറുത്തുന്നു.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ബോള്‍ട്ട് ഹാച്ച്ബാക്ക് വിപണിയില്‍ ലഭിക്കുന്നു. 1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിലുള്ളത്.


Click it and Unblock the Notifications