1542 സുമോ ഗോള്‍ഡ് പൊലീസിലേക്ക്
സുമോ ഗോള്‍ഡ് എസ്‌യുവിക്കുവേണ്ടി വിവിധ പൊലീസ് സേനകളില്‍ നിന്ന് ടാറ്റയ്ക്ക് വന്‍ ഓര്‍ഡര്‍ ലഭിച്ചു. മൊത്തം 1542 യൂണിറ്റ് സുമോ ഗോള്‍ഡ് വാഹനങ്ങള്‍ക്കാണ് ഓര്‍ഡര്‍ കിട്ടിയിട്ടുള്ളത്.
രാജ്യത്തെ എന്‍ട്രിലെവല്‍ എസ്‌യുവി നിരയില്‍ ഏറ്റവും കരുത്തുറ്റ സാന്നിധ്യമാണ് സുമോ ഗോള്‍ഡ്.

85 കുതിരശക്തി പകരുന്ന ഡീസല്‍ എന്‍ജിനാണ് സുമോ ഗോള്‍ഡിലുള്ളത്. ലിറ്ററിന് 15 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് ഈ വാഹനം. 182 എംഎം എന്ന മികച്ച ഗ്രൗണ്ട് ക്ലിയറന്‍സാണ് സുമോയ്ക്കുള്ളത്.
രാജ്യത്തെമ്പാടുമുള്ള പൊലീസ് സേനകള്‍ സുമോ ഗോള്‍ഡ് എസ്‌യുവിയെ തങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട് ഇതിനകം തന്നെ.


Click it and Unblock the Notifications








