ടാറ്റ കാറുകളിലേക്ക് സാംസങ് കയറുന്നു

ഗൂഗിളും ഓഡിയും തമ്മിലുള്ള സാങ്കേതികസഹകരണക്കരാര്‍ ഈയിടെ വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. കാറിനകത്തെ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം മികവുറ്റതാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഓഡി, ഗൂഗിളിനോട് ചേര്‍ന്നത്. ഒരു വലിയ മാറ്റത്തിന്റെ തുടക്കമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാവായ ടാറ്റ മോട്ടോഴ്‌സ് സമാനമായ നീക്കം നടത്തുന്നതായാണ്.

ദക്ഷിണ കൊറിയന്‍ സ്മാര്‍ഫോണ്‍ കമ്പനിയായ സാംസങ്ങുമായി ചേര്‍ന്ന് ടാറ്റ നാനോ കാറിനകത്തെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ മികവുറ്റതാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. ഇതിനായി ഇരുകമ്പനികളും കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.

ടാറ്റ കാറുകളിൽ സാംസങ് ഇൻഫോടെയ്ൻമെൻറ്

2014 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് സാംസങ്ങും ടാര്‌റ മോട്ടോഴ്‌സും പുതിയ കരാറൊപ്പിട്ടത്. ടാറ്റയുടെ കാറുകള്‍ ഭാവിയില്‍ സാംസങ്ങിന്റെ ഡ്രൈവ്‌ലിങ്ക് ആപ്ലിക്കേഷന്‍ ചേര്‍ത്തായിരിക്കും നിരത്തിലിറങ്ങുക എന്ന് ഈ കാര്‍ ഉറപ്പുനല്‍കുന്നു.

ടാറ്റ കാറുകളിൽ സാംസങ് ഇൻഫോടെയ്ൻമെൻറ്

ഈ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ കാറിനകത്ത് നിരവധി സംവിധാനങ്ങള്‍ഷ ഉറപ്പുവരുത്തുന്നുണ്ട്. ഇന്റര്‍നെറ്റ് ബന്ധം, സംഗീതം, നേവിഗേഷന്‍, ഹാന്‍ഡ്‌സ് ഫ്രീ ഫോണ്‍, ടെക്‌സ്റ്റ് ടു സ്പീച്ച്, തുടങ്ങി നിരവധി സൗകര്യങ്ങള്‍ സാംസങ്ങിന്റെ ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നു.

ടാറ്റ കാറുകളിൽ സാംസങ് ഇൻഫോടെയ്ൻമെൻറ്

മുന്‍ചൊന്നവ കൂടാതെ വാഹനത്തിന്റെ ലൈഫ്‌സ്റ്റൈല്‍ മാനേജ്‌മെന്റിലും ഈ ആപ്ലിക്കേഷന്‍ സഹായിക്കും. വാഹനത്തിന്റെ സര്‍വീസ് സമയം ആപ്ലിക്കേഷന്‍ ഓര്‍മിപ്പിക്കും. വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകള്‍ നിരീക്ഷിച്ച് ഡ്രൈവറെ അറിയിക്കാനും ഈ ആപ്ലിക്കേഷന് കഴിയും.

ടാറ്റ കാറുകളിൽ സാംസങ് ഇൻഫോടെയ്ൻമെൻറ്

കാറില്‍ ഡ്രൈവറെ മാത്രം ഉന്നം വെച്ചുള്ളതല്ല ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള റിയര്‍സീറ്റില്‍ ഘടിപ്പിച്ച ടാബ്‌ലെറ്റുകളും മറ്റ് സംവിധാനങ്ങളും സാംസങ്ങിന്റെ ഇന്‍ഫോടെയ്ന്‍മെന്റില്‍ ഉള്‍പ്പെടുന്നു.

ടാറ്റ കാറുകളിൽ സാംസങ് ഇൻഫോടെയ്ൻമെൻറ്

നിലവില്‍ ടാറ്റ കാറുകളില്‍ ഫിയറ്റിന്റെ ബ്ലൂ ആന്‍ഡ് മി സാങ്കേതികതയാണ് ചേര്‍ത്തിരിക്കുന്നത്. സാംസങ് ഡ്രൈവ്‌ലിങ്ക് സന്നാഹം ചേര്‍ക്കുന്നത് ടാറ്റ കാറുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്ന ഘടകങ്ങളിലൊന്നായി പരിഗണിക്കപ്പെടും.

ടാറ്റ കാറുകളിൽ സാംസങ് ഇൻഫോടെയ്ൻമെൻറ്

പുതുതായി വിപണിയിലവതരിപ്പിച്ച ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്ക്, സെസ്റ്റ് സെഡാന്‍ എന്നീ കാറുകളിലായിരിക്കും സാംസങ് ഡ്രൈവ്‌ലിങ്ക് ആപ്ലിക്കേഷന്റെ ആദ്യ അവതരണം.

More from DriveSpark

Article Published On: Friday, February 14, 2014, 13:44 [IST]
English summary
Indian auto major Tata Motors has signed a deal with South Korean smartphone leader, Samsung.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X