ഡിഫന്‍സ് എക്‌സ്‌പോയിലെ ടാറ്റ പടവണ്ടികള്‍

Posted By:

രാജ്യത്തെ പ്രതിരോധിക്കുന്നതില്‍ ടാറ്റ, റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ക്കുള്ള പ്രത്യേക താല്‍പര്യം പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ഇവയില്‍, ടാറ്റയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രായോഗിക തലത്തിലുള്ളതും ആര്‍ക്കും കാണാവുന്നതുമാണ്. യുദ്ധമുഖത്തേക്കാവശ്യമായ വാഹനങ്ങള്‍ നിര്‍മിച്ച് നേരിട്ട് സര്‍ക്കാരിന് നല്‍കിയാണ് അവര്‍ രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കുന്നത്. ദില്ലിയില്‍ വെച്ച് വര്‍ഷാവര്‍ഷം നടക്കുന്ന യുദ്ധവാഹനങ്ങളുടെ പ്രദര്‍ശനമേളയായ ഡിഫന്‍സ് എക്‌സ്‌പോയില്‍ ടാറ്റാ വാഹനങ്ങള്‍ വലിയ ജനശ്രദ്ധ നേടാറുണ്ട്. ഇത്തവണയും കാര്യങ്ങള്‍ സമാനമാണ്.

രണ്ട് വാഹനങ്ങളാണ് ടാറ്റയുടെ പവലിയനില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചത്. എല്‍എഎംവി അഥവാ ലൈറ്റ് ആമഡ് ഹൈ മൊബിലിറ്റി വെഹിക്കിള്‍, കെസ്‌ട്രെല്‍ എന്നിവ.

To Follow DriveSpark On Facebook, Click The Like Button
കെസ്‌ട്രെല്‍

കെസ്‌ട്രെല്‍

മുന്‍നിരഭടന്മാര്‍ക്ക് നില്‍പ്പുറപ്പിക്കാന്‍ പാകത്തില്‍ നിര്‍മിച്ചതാണ് കെസ്‌ട്രെല്‍ എന്ന 8 വീല്‍ ഡ്രൈവ്. ഉയര്‍ന്ന നിലവാരമുള്ള പടച്ചട്ടയോടെ നിര്‍മിച്ച ഈ വാഹനത്തില്‍ യന്ത്രത്തോക്കുകളും ഘടിപ്പിച്ചിരിക്കുന്നു. 12 പേരെ ഉള്‍ക്കൊള്ളാന്‍ വാഹനത്തിന് സാധിക്കും. വാഹനത്തില്‍ മൂന്ന് പെരിസ്‌കോപ്പുകളും ലൈവ് വീഡിയോ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. ഇരുവശത്തും മൂന്ന് ഗണ്‍ പോട്ടുകള്‍ വീതമുണ്ട്.

ലൈറ്റ് ആമഡ് ഹൈ മൊബിലിറ്റി വെഹിക്കിള്‍

ലൈറ്റ് ആമഡ് ഹൈ മൊബിലിറ്റി വെഹിക്കിള്‍

യുകെ ആസ്ഥാനമായ സുപാകാറ്റിന്റെ സഹായത്തോടെ നിര്‍മിച്ചതാണ് ഈ വാഹനം. സ്‌ഫോടനങ്ങളോടും ബുള്ളറ്റുകളോടുമെല്ലാം ചെറുത്തുനില്‍ക്കാന്‍ സഹായകമായ പടച്ചട്ടയോടു കൂടിയാണ് എല്‍എഎംവി വരുന്നത്.

ലൈറ്റ് ആമഡ് ഹൈ മൊബിലിറ്റി വെഹിക്കിള്‍

ലൈറ്റ് ആമഡ് ഹൈ മൊബിലിറ്റി വെഹിക്കിള്‍

ആറു പേര്‍ക്ക് ഈ വാഹനത്തില്‍ സഞ്ചരിക്കാനാവും. യാത്രികര്‍ക്ക് പരമാവധി സംരക്ഷണം ഉറപ്പുവരുത്തുന്ന രീതിയിലാണ് നിര്‍മാണം. അത്യാധുനികമായ ദ്രവ്യസങ്കരങ്ങളുപയോഗിച്ചാണ് ബോഡിയുടെ നിര്‍മാണം.

ലൈറ്റ് ആമഡ് ഹൈ മൊബിലിറ്റി വെഹിക്കിള്‍

ലൈറ്റ് ആമഡ് ഹൈ മൊബിലിറ്റി വെഹിക്കിള്‍

ഉയര്‍ന്ന കരുത്ത്-ഭാര അനുപാതമാണ് ഈ വാഹനത്തിനുള്ളത്. ഇത് ദുര്‍ഘടമായ പാതകളിലും വാഹനത്തിന്റെ പ്രകടനക്ഷമത വര്‍ധിപ്പിക്കും. എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. ഓരോ വീലുകള്‍ക്കും സ്വതന്ത്രമായ ചലനശേഷി നല്‍കുന്ന ആള്‍വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നു. മണിക്കൂറില്‍ 105 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത.

English summary
At the Defense Expo, held at Pragati Maidan, Tata Motors showcased a range of brand new combat vehicles for our defense forces.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark