ടാറ്റ നാനോ പ്ലാന്റ് അടച്ചിടുന്നു

By Santheep

ഗുജറാത്തിലെ സനന്ദില്‍ സ്ഥിതി ചെയ്യുന്ന നാനോ ഹാച്ച്ബാക്ക് നിര്‍മാണ പ്ലാന്റ് അടച്ചിടാന്‍ ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചു. ഇത് കുറച്ചുനാളത്തേക്കു മാത്രമാണെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരമാവധി 40 ദിവസം എന്നു പറയുന്നു.

നാനോ കാറിന്റെ കുറഞ്ഞ വിപണി ഡിമാന്‍ഡാണ് അടച്ചിടലിനു കാരണമെന്നറിയുന്നു. ഇപ്പേഴത്തെ ഡിമാന്‍ഡിനെ നേരിടാന്‍ ആവശ്യമായതിലധികം കാറുകള്‍ സ്‌റ്റോക്കുണ്ടെന്നാണ് ടാറ്റ പറയുന്നത്. ഉല്‍പാദനത്തിലെയും വില്‍പനയിലെയും അന്തരം കുറയ്ക്കുവാനാണ് പ്ലാന്റ് അടച്ചിടുന്നതിലൂടെ ടാറ്റ ശ്രമിക്കുന്നത്.

Tata Motors Shutting Down Nano Plant

ഈ അടച്ചിടല്‍ കാലയളവില്‍ പ്ലാന്റിനെ പുതുക്കുവാനും ടാറ്റ ശ്രദ്ധിക്കുമെന്നറിയുന്നു. നാനോയുടെ പുതിയ ചില മോഡലുകള്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഇവ നിര്‍മിക്കുന്നതിനായി പ്ലാന്റില്‍ വരുത്തേണ്ട ചില അല്ലറചില്ലറ മാറ്റങ്ങള്‍ ഈ ദിവസങ്ങളില്‍ വരുത്തും.

നാനോയെക്കൂടാതെ ചില പുതിയ മോഡലുകള്‍ ഇതേ പ്ലാന്റില്‍ നിര്‍മിക്കുവാന്‍ പദ്ധതിയുണ്ട്. നിലവില്‍ പ്ലാന്റിന്റെ വെറും 20 ശതമാനം മാത്രമാണ് നാനോയുടെ നിര്‍മിതിക്കായി ഉപയോഗിക്കുന്നത്. 'കൈറ്റ്' എന്ന പേരില്‍ ടാറ്റ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ചെറുകാര്‍ സനന്ദ് പ്ലാന്റിലായിരിക്കും ഉല്‍പാദിപ്പിക്കുക എന്ന് ഊഹിക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള ചെറുകാര്‍ എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ടാറ്റ നാനോ കാര്‍ വിപണിയില്‍ വന്‍ പരാജയമായി മാറുകയായിരുന്നു. ഗുണനിലവാരം കുറഞ്ഞ അസംസ്‌കൃതവസ്തുക്കളുമായി വരുന്ന, 'വിലകുറഞ്ഞ' കാര്‍ വാങ്ങിക്കാന്‍ മാത്രം ദാരിദ്ര്യമുണ്ട് തങ്ങള്‍ക്കെന്നു സമ്മതിക്കാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ തയ്യാറാവുകയുണ്ടായില്ല തുടക്കത്തില്‍.

ഇപ്പോള്‍ പക്ഷേ, കാര്യങ്ങളില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ പലരുടെയും സെക്കന്‍ഡ് കാറായി മാറിയിട്ടുണ്ട് നാനോ. കുറെക്കൂടി മികച്ച ഉല്‍പന്ന ഗുണനിലവാരത്തോടെ വിപണിയിലെത്തിച്ചാന്‍ നാനോയെ വാങ്ങാനും ആളുണ്ടാകുമെന്നു തന്നെയാണ് കരുതേണ്ടത്. എല്ലാവരും വാങ്ങുന്നില്ലെങ്കിലും എല്ലാവരുടെയും ഇഷ്ടവാഹനമാണ് നാനോ എന്നത് ശ്രദ്ധിക്കണം. ഈ പൊതുവികാരത്തെ വിദഗ്ധമായി മുതലെടുക്കാന്‍ ടാറ്റയുടെ പുതിയ നയങ്ങള്‍ക്കു സാധിക്കുമെന്നു കരുതാം.

More from DriveSpark

Article Published On: Saturday, June 14, 2014, 11:19 [IST]
English summary
Tata Motors has recently launched the updated and refreshed Nano Twist in India. They have done an excellent job of repositioning the hatchback as a smart city car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X