ടാറ്റയുടെ പെട്രോള്‍ എന്‍ജിന്‍ അവതരണം 20ന്
ടാറ്റ മോട്ടോഴ്‌സ് വികസിപ്പിച്ചെടുത്ത പുതിയ പെട്രോള്‍ എന്‍ജിന്‍ മുംബൈയില്‍ ജനുവരി 20ന് അവതരിപ്പിക്കും. കമ്പനിയുടെ 'ഹോറിസോനെക്‌സ്റ്റ്' എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് ഈ എന്‍ജിന്‍ നിര്‍മിക്കപ്പെട്ടത്.
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ 'വിപ്ലവം' കൊണ്ടും ഈ എന്‍ജിന്‍ എന്നാണ് ടാറ്റ മോട്ടോഴ്‌സ് താക്കീത് നല്‍കുന്നത്.

ടാറ്റ മോട്ടോഴ്‌സ് മൊത്തത്തില്‍ ഒരു പുതുക്കിപ്പണിയലിന്റെ മൂഡിലാണ്. 'ഫാല്‍ക്കണ്‍' എന്ന പേരില്‍ ഒരു പുതിയ വാഹന ശില്‍പശൈലി രൂപപ്പെടുത്തിയിട്ടുണ്ട് കമ്പനി. ഈ ശില്‍പത്തിലായിരിക്കും ഭാവിയില്‍ ടാറ്റയുടെ കാറുകള്‍ പുറത്തിറങ്ങുക.
ടാറ്റയുടെ കാറുകളെല്ലാം ഡീസല്‍ എന്‍ജിനുകളില്‍ കാര്യമായി ആശ്രയിക്കുന്ന രീതിയാണ് ഇക്കാലമത്രയും തുടര്‍ന്നത്. ഇതില്‍നിന്നുള്ള ഒരു നിര്‍ണായകമായ മാറ്റമാണ് പുതിയ പെട്രോള്‍ എന്‍ജിനിന്റെ വരവ് സൂചിപ്പിക്കുന്നത്.
നിലവില്‍ ഇന്‍ഡിക റെയ്ഞ്ച് കാറുകളില്‍ ഉപയോഗിക്കുന്ന പെട്രോള്‍ എന്‍ജിന്‍ ഫിയറ്റില്‍ നിന്നു വാങ്ങുന്നതാണ്. സ്വന്തമായി എന്‍ജിന്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങുന്നതോടെ വിപണിയില്‍ മത്സരക്ഷമത കൂട്ടുവാന്‍ ടാറ്റയ്ക്ക് സാധിക്കും.


Click it and Unblock the Notifications








