'കൈറ്റ്': ടാറ്റയുടെ പുതിയ ചെറുകാര്‍?

By Santheep

ഇന്ത്യയുടെ ഏറ്റവും വലിയ വാഹനനിര്‍മാതാവായ ടാറ്റ മോട്ടോഴ്‌സ് കാര്‍ വില്‍പനയുടെ കാര്യത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളിലൊന്നിനെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നു പറയാം. വില്‍പനയില്‍ പകുതിയോളം ഇടിവു സംഭവിച്ച മാസങ്ങള്‍ വരെയുണ്ടായി. ഉല്‍പന്നങ്ങളില്‍ വന്‍തോതിലുള്ള പുതുക്കലുകളും പുതിയ ചില മോഡലുകളുടെ ലോഞ്ചുകളുമെല്ലാമായി പ്രശ്‌നങ്ങളെ മറികടക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ടാറ്റയിപ്പോള്‍.

പുതിയ ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ടാറ്റ മോട്ടോഴ്‌സ് ഒരു പുതിയ ചെറുകാര്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നതിനെക്കുറിച്ചാണ്. 'കൈറ്റ്' (KITE) എന്ന ഒളിപ്പേരില്‍ ഈ വാഹനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ടാറ്റ തുടങ്ങിയിട്ടുണ്ടത്രെ!

Tata Motors Working On Small Car Called KITE

കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ച ഒരു ഹാച്ച്ബാക്ക് കണ്‍സെപ്റ്റിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ ഇപ്പോള്‍ പായുന്നത്. നെക്‌സണ്‍ എന്ന പേരിലവതരിപ്പിച്ച പ്രസ്തുത കണ്‍സെപ്റ്റ് ഉല്‍പാദനരൂപത്തിലേക്കു വരികയാണോ എന്നാണ് വര്‍ണ്യത്തിലാശങ്ക.

ഐഎച്ച്എസ് ഓട്ടോമാറ്റിക്കിലെ മുഖ്യ ഓട്ടോ അനലിസ്റ്റായ അമിത് കൗശിക് പറയുന്നത് കേള്‍ക്കുക. 'ടാറ്റ മോട്ടോഴ്‌സ് രാജ്യത്ത് വലിയ വില്‍പനാശൃംഖലയും ജനപ്രിയതയുമുള്ള കമ്പനിയാണ്. എന്നാല്‍, ഗുണനിലവാരത്തിന്റെ പ്രശ്‌നം ടാറ്റയുടെ വാഹനങ്ങളെ പിന്നാക്കം നിറുത്തുന്ന ഘടകമായി നിലനില്‍ക്കുന്നു.'

ടാറ്റ ഇപ്പോള്‍ കാര്യമായി അധ്വാനിക്കുന്നത് ഗുണനിലവാരപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ തന്നെയാണ്. ഇതുപക്ഷേ, കുറച്ചധികം സമയവും അധ്വാനവുമുള്ള പ്രശ്‌നമാണ്.

More from DriveSpark

Article Published On: Monday, June 9, 2014, 18:04 [IST]
English summary
ata Motors has noticed the increase in popularity in small cars and is keen to introduce a new product in the market. They have given it the code name KITE.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X