ടാറ്റ മൂവസ് ലോഞ്ച് ചെയ്തു
ടാറ്റയില്‍ നിന്നുള്ള മൂവസ് എംപിവി വിപണിയിലെത്തി. 6.99 ലക്ഷത്തിലാണ് വാഹനത്തിന്റെ വില തുടങ്ങുന്നത്. രണ്ട് വേരിയന്റുകളില്‍ ഈ മോഡല്‍ ലഭിക്കും. സിഎക്‌സ്, എല്‍എക്‌സ് എന്നിവയാണവ.
മൂന്ന് സീറ്റിംഗ് ഓപ്ഷനുകളില്‍ മൂവസ് ലഭിക്കുന്നു. ഏഴ്, എട്ട്, ഒമ്പത് എന്നിങ്ങനെ സീറ്റുകള്‍ ഘടിപ്പിച്ചാണ് ലഭിക്കുക.

2.2 ലിറ്റര്‍ എന്‍ജിനാണ് ടാറ്റ മൂവസ്സിലുള്ളത്. 118.35 കുതിരശക്തി ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു.
1,50,000 കിലോമീറ്റര്‍ അല്ലെങ്കില്‍ മൂന്നുവര്‍ഷത്തേക്കുള്ള വാറന്റി വാഗ്ദാനം ചെയ്യുന്നുണ്ട് ടാറ്റ. വെള്ള, മെറ്റോര്‍ സില്‍വര്‍ എന്നീ നിറങ്ങളില്‍ ടാറ്റ മൂവസ് ലഭ്യമാകും.
ഒരു വലിയ കുടുംബത്തിന് സുഖമായി സഞ്ചരിക്കാനുള്ള സ്‌പേസ് ടാറ്റ മൂവസ് പ്രദാനം ചെയ്യുന്നുവെന്ന് കമ്പനിയുടെ പാസഞ്ചര്‍ വാഹന വിഭാഗം തലവന്‍ രഞ്ജിത് യാദവ് ചൂണ്ടിക്കാട്ടി. ചെറുതും വലുതുമായ യാത്രകള്‍ക്ക് യോജിച്ച വിധത്തിലാണ് വാഹനത്തിന്റെ നിര്‍മിതി.
ഈ വിലനിലവാരത്തില്‍ ഇത്രയേറെ സൗകര്യങ്ങളോടു കൂടിയ ഒരു എംപിവി വിപണിയിലില്ല എന്നത് മൂവസ്സിനെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുമെന്നാണ് ടാറ്റ കരുതുന്നത്. ടാക്‌സി വിപണിയിലും മൂവസ് മികച്ച രീതിയില്‍ വിറ്റഴിക്കപ്പെട്ടേക്കും.
എല്ലാ മെട്രോ നഗരങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട മറ്റു നഗരങ്ങളിലും ടാറ്റ മൂവസ് ലഭ്യമാക്കും.


Click it and Unblock the Notifications








