ടാറ്റ നാനോയെ അതിക്രൂരമായി ക്രാഷ് ടെസ്റ്റ് ചെയ്തു
റസ്‌ലിംഗ് ഗോദയില്‍ പല്ലിക്കെന്താ കാര്യം എന്നു ചോദിക്കരുത് ടാറ്റ നാനോയെ ക്രാഷ് ടെസ്റ്റ് ചെയ്ത വാര്‍ത്ത കേള്‍ക്കുമ്പോള്‍. ജര്‍മനി ആസ്ഥാനമായുള്ള ഗ്ലോബല്‍ എന്‍സിഎപിയാണ് നാനോയെ ഈ ക്രൂരതയ്ക്ക് വിധേയമാക്കിയത്.
ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള കാര്‍ എന്ന വിശേഷണവുമായി അവതരിക്കുകയും ഒരു 'സ്മാര്‍ട് സിറ്റി കാര്‍' എന്ന വിശേഷണം ലഭിക്കാനായി മാറ്റങ്ങളുള്‍ക്കൊണ്ട് നീങ്ങുകയും ചെയ്യുന്ന ടാറ്റ നാനോ കാര്‍ എവിടെയെങ്കിലും ചെന്നിടിച്ചാല്‍ എങ്ങനെയിരിക്കും എന്നതിന്റെ ഒരേകദേശരൂപം കിട്ടാന്‍ താഴെയുള്ള ചിത്രങ്ങളും വീഡിയോയും കാണുക.

ടാറ്റ നാനോ ക്രാഷ് ടെസ്റ്റ് വീഡിയോ
ജര്‍മനി ആസ്ഥാനമായുള്ള ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം ആണ് ടാറ്റ നാനോയെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.

മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വാഹനത്തിന് മുന്‍വശത്തുനിന്നും വശങ്ങളില്‍ നിന്നുമെല്ലാം ഉള്ള ആഘാതത്തെ എത്രത്തോളം ചെറുക്കാന്‍ കഴിയും എന്നതായിരുന്നു ക്രാഷ് ടെസ്റ്റിലൂടെ പഠിച്ചത്.

ടാറ്റ നാനോ കാര്‍ ഈ ആഘാതങ്ങളെ ചെറുക്കുവാന്‍ ഒട്ടും മെനക്കെടുകയുണ്ടായില്ല എന്നാണ് ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ട് പറയുന്നത്. ജര്‍മനിക്കാര്‍ക്ക് അങ്ങനെത്തന്നെ വേണം എന്നല്ലാതെ എന്തുപറയാന്‍!

മുതിര്‍ന്ന യാത്രക്കാരുടെയും കുട്ടികളുടെയും സുരക്ഷയില്‍ കാര്‍ ദയനീയമായി പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

വാഹനത്തില്‍ എയര്‍ബാഗ് അടക്കമുള്ള സന്നാഹങ്ങളില്ലാത്തത് യാത്രക്കാരുടെ സുരക്ഷയെ വലിയതോതില്‍ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എന്തിനീ ക്രൂരത?
ടാറ്റ നാനോ ക്രാഷ് ടെസ്റ്റ് വീഡിയോ


Click it and Unblock the Notifications








