നാനോ ഓട്ടോമാറ്റിക് ഉടനെന്ന് ഔദ്യോഗികവിവരം

നാനോയുടെ 'ട്വിസ്റ്റ്' നല്‍കുന്ന സന്ദേശം മനസ്സിലായവര്‍ക്ക് ടാറ്റയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ വിഷമമുണ്ടാവില്ല. നാനോയെ ഒരു കിടിലന്‍ സിറ്റി കാര്‍ ആക്കി മാറ്റിയെടുക്കുക എന്ന അജണ്ടയുടെ നടപ്പാകലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പവര്‍ സ്റ്റീയറിംഗ് എത്തിയതിനു ശേഷം നാനോയില്‍ ഇനി വരാനിരിക്കുന്നത് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്.

നാനോ ഓട്ടോമാറ്റിക് കൂടി വിപണിയിലെത്തുന്നതോടെ ഒരു നഗരവാഹനമെന്ന നിലയില്‍ നാനോ ശരിയായ ഇടത്തിലെത്തിച്ചേരും.

നാനോ ഓട്ടോമാറ്റിക്

ഓട്ടോകാര്‍ ഇന്ത്യക്ക് ടാറ്റ മോട്ടോഴ്‌സ് ആസൂത്രണവിഭാഗത്തിന്റെ തലവന്‍ ഗിരിഷ് വാഗ് നല്‍കിയ അഭിമുഖത്തിലാണ് പുതിയ പുതിയ നീക്കത്തെക്കുറിച്ച് സൂചന നല്‍കിയിട്ടുള്ളത്. 'സ്മാര്‍ട് സിറ്റി കാര്‍' എന്ന ലക്ഷ്യത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

നാനോ ഓട്ടോമാറ്റിക്

വിലക്കുറവുള്ള കാര്‍ എന്ന ലേബല്‍ ഗുണം ചെയ്യാതെ വന്ന സാഹചര്യത്തിലാണ് ടാറ്റ നാനോ വേറിട്ടവഴി തെരഞ്ഞു തുടങ്ങിയത്. നഗരങ്ങളിലെ ട്രാഫിക് തിരക്കുകളില്‍ നാനോയ്ക്ക് ശരിയായ ഭാവി കണ്ടെത്തുകയായിരുന്നു കമ്പനി.

നാനോ ഓട്ടോമാറ്റിക്

ട്രാഫിക്കുകളില്‍ വലിപ്പം കൊണ്ട് കൈകാര്യക്ഷമത കൂടുമെങ്കിലും പവര്‍ സ്റ്റീയറിംഗ്, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിങ്ങനെയുള്ള സന്നാഹങ്ങളുടെ അഭാവം ഒരു പ്രശ്‌നം തന്നെയാണ്. ഇതിനുള്ള പരിഹാരങ്ങളാണ് നാനോ പതുക്കെ കൈക്കൊള്ളുന്നതെന്നു കാണാം.

നാനോ ഓട്ടോമാറ്റിക്

എന്‍ട്രിലെവല്‍ ചെറുകാറുകളെല്ലാം ഓട്ടോമാറ്റിക് ആകുന്ന ഒരു സമയത്തിലേക്ക് ഇന് അധികമില്ല എന്നുതന്നെയാണ് ടാറ്റയുടെ നീക്കം നല്‍കുന്ന സന്ദേശം.

More from DriveSpark

Article Published On: Wednesday, January 15, 2014, 19:27 [IST]
English summary
Tata has come out stronger on the other side of all this and now may even offer an automatic transmission.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X