ടാറ്റ നാനോ 'സ്മാര്‍ട് സിറ്റി കാറാ'യി അടുത്ത വര്‍ഷം എത്തും

By Santheep

നാനോ ഹാച്ച്ബാക്കിനെ ഒരു 'സ്മാര്‍ട് സിറ്റി കാറാ'ക്കി മാറ്റുമെന്ന ടാറ്റയുടെ തലവന്‍ സൈറസ് മിസ്ത്രിയുടെ പ്രഖ്യാപനം വന്നത് കഴിഞ്ഞ വര്‍ഷമാണ്. ഈ വഴിക്കുള്ള നീക്കങ്ങള്‍ പക്ഷേ ഇതുവരെ തുടങ്ങിയിട്ടില്ല. നാനോയെ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2015 മുതല്‍ തുടങ്ങുമെന്ന് ടാറ്റയുടെ സീനിയര്‍ വൈസ് പ്രസിഡണ്ട് ഗിരിഷ് വാഘ് പറയുന്നു.

ഇതിനകം തന്നെ നിരവധി മാറ്റങ്ങള്‍ ടാറ്റ നാനോയില്‍ വന്നുകഴിഞ്ഞു. ബൂട്ട് ഡോര്‍, പവര്‍ സ്റ്റീയറിങ് തുടങ്ങിയ മാറ്റങ്ങള്‍ക്കു ശേഷവും വാഹനത്തിന്റെ വില്‍പനയില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. നാനോയുടെ പ്രതിച്ഛായ തന്നെ മാറ്റുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഇനി നടത്തേണ്ടത്. 'സ്മാര്‍ട് സിറ്റി കാര്‍' പദ്ധതിയിലൂടെ ടാറ്റ ഉദ്ദേശിക്കുന്നതും ഇതുതന്നെയായിരിക്കും എന്നാണ് മനസ്സിലാക്കേണ്ടത്.

കഴിഞ്ഞദിവസം വിപണിയിലെത്തിയ ടാറ്റ സെസ്റ്റ് സെഡാന്‍ ചില ശക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. സെഗ്മെന്റില്‍ ഇതുവരെയില്ലാത്ത 21 സവിശേഷതകളുമായാണ് ടാറ്റ സെസ്ര്‌റ് സെഡാന്‍ എത്തിയത്. ഇതേ സമീപനം തന്നെയായിരിക്കും നാനോയുടെ കാര്യത്തിലുമുണ്ടായിരിക്കും. ചില ഗൗരവപ്പെട്ട ഡിസൈന്‍ മാറ്റങ്ങളും സാങ്കേതികമാറ്റങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.

Smart City Car

ഗുണനിലവാരത്തിന്റെ കുറവ് ഉപഭോക്താക്കളെ നാനോയില്‍ നിന്നകറ്റുന്നുണ്ട്. നാനോ കാര്‍ തീ പിടിക്കുന്നതിന്റെ വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം വന്നുകൊണ്ടിരുന്നതും വാഹനത്തിന്റെ വില്‍പന കുറച്ചു. ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് പുതിയ ടാറ്റ നാനോ വിപണിയില്‍ നില്‍ക്കുന്നതെങ്കിലും ഉപഭോക്താക്കളെ അതെല്ലാം ബോധ്യപ്പെടുത്താന്‍ ടാറ്റയ്ക്ക് സാധിച്ചിട്ടില്ല.

കാര്‍ ടെസ്റ്റ് ചെയ്യുവാന്‍ വന്‍തോതില്‍ ആളുകള്‍ വരുന്നതും പിന്നീട് വാഹനം വാങ്ങാതിരിക്കുന്നതുമായ പ്രതിഭാസം നാനോയുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. കാറിന്റെ പ്രതിച്ഛായ തന്നെയാണ് ഈ വികര്‍ഷണത്തിനു കാരണം.

More from DriveSpark

Article Published On: Thursday, August 14, 2014, 12:50 [IST]
English summary
Tata Nano to be revamped and launched as a Smart City Car next year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X