ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ടാറ്റ നാനോ!

By Santheep

ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും വിശ്വാസ്യതയുള്ള കാറായി ടാറ്റ നാനോ ഹാച്ച്ബാക്കിനെ തെരഞ്ഞെടുത്തു. 'ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ട് ഇന്ത്യ' എന്ന പഠനമാണ് നാനോയെ പ്രശംസിച്ചത്. ഇത്തരം അവാര്‍ഡുകള്‍ നാനോയ്ക്ക് ഇടക്കിടെ കിട്ടാറുണ്ട്.

കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് നാനോയുടെ വിശ്വാസ്യതാ സൂചിക അസാധ്യമായി ഉയര്‍ന്നിട്ടുണ്ട് നടപ്പുവര്‍ഷം എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

284 വിഭാഗങ്ങളിലായി 1200 ബ്രാന്‍ഡുകളുടെ വിശ്വാസ്യത സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിട്ടുണ്ട് ഇതേ സ്ഥാപനം. കോംമ്‌നിസയന്റ് ഗ്രൂപ്പ് കമ്പനിയുടെ കീഴിലുള്ള ടിആര്‍എ എന്ന സ്ഥാപനമാണ് ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ട്, ഇന്ത്യ സ്റ്റഡി 2014 എന്ന പഠനം സംഘടിപ്പിക്കുന്നത്.

Tata Nano Trusted Car Among Indians

ഹാച്ച്ബാക്കുകളില്‍ ടാറ്റ നാനോയും സെഡാനുകളില്‍ ഹോണ്ട സിറ്റിയുമാണ് ഏറ്റവും വിപണിവിശ്വാസ്യത പ്രകടിപ്പിക്കുന്നത്. 2013ലും ഇതേ കാറുകള്‍ തന്നെയായിരുന്നു മുന്നില്‍. അടുത്ത വര്‍ഷത്തെ കാര്യം കാത്തിരുന്നു കാണാം.

എസ്‌യുവികളില്‍ കഴിഞ്ഞ വര്‍ഷം ടാറ്റ സഫാരി കൈകാര്യം ചെയ്തിരുന്ന ഒന്നാംസ്ഥാനം ഇത്തവണ മഹീന്ദ്ര സ്‌കോര്‍പിയോയ്ക്ക് നല്‍കിയിട്ടുണ്ട്. 16 നഗരങ്ങളിലായി ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ കഴിയുന്ന 2500 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

More from DriveSpark

Article Published On: Tuesday, February 18, 2014, 19:19 [IST]
English summary
Tata Nano has been awarded with the title of Most Trusted Automobile in India. The hatchback was rewarded by 'Brand Trust Report', India study.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X