ബൂട്ട് ഡോറുമായി പുതിയ നാനോ എത്തി

By Santheep

നാനോ ചെറുകാറിനുള്ള തള്ളിക്കളയാനാവാത്ത ജനപ്രിയത തെളിയിച്ചുകൊണ്ട് ടാറ്റയുടെ ബൂത്തിലേക്ക് ഒടുക്കത്തെ തള്ളിക്കയറ്റമാണ് നടക്കുന്നത്. ടാറ്റ നാനോയുടെ രണ്ട് കണ്‍സെപ്റ്റ് വാഹനങ്ങളാണ് എക്‌സ്‌പോയില്‍ അവതരിച്ചത്. അവയിലൊന്നായ നാനോ ട്വിസ്റ്റ് ആക്ടിവിനെക്കുറിച്ചാണ് നമ്മളിവിടെ ചര്‍ച്ചിക്കാനുദ്ദേശിക്കുന്നത്.

ഇന്നുവരെ പുറത്തിറങ്ങിയ നാനോ പതിപ്പുകള്‍ക്കെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊന്നായി പരാതികളുണ്ട്. ഇവയില്‍ ഗൗരവപ്പെട്ട എല്ലാ പരാതികളെയും അഭിസംബോധന ചെയ്യുകയാണ് നാനോ ട്വിസ്റ്റ് ആക്ടിവ് ഇവിടെ.

ബൂട്ട് ഡോര്‍

ബൂട്ട് ഡോര്‍

നാനോയുടെ നിലവിലെ പതിപ്പുകളില്‍ ബൂട്ട് ഡോര്‍ ഇല്ലാത്തത് ഒരു പ്രധാന പരാതിയാണ്. പിന്നില്‍ സാധനങ്ങള്‍ നിക്ഷേപിക്കാനും അത് തിരിച്ചെടുക്കാനുമെല്ലാം വലിയ റിസ്‌കാണ്. ഈ പ്രശ്‌നത്തെ പരിഹരിക്കുന്നു നാനോയുടെ പുതിയ ട്വിസ്റ്റ് ആക്ടിവ് കണ്‍സെപ്റ്റ്. പിന്നില്‍ ഒരു ബൂട്ട് ഡോര്‍ കൊടുത്തിരിക്കുന്നു.

ഭാരം

ഭാരം

ഈ ഡോര്‍ ഘടിപ്പിച്ചത് മറ്റൊരു പ്രശ്‌നം സൃഷ്ടിച്ചിട്ടുള്ളതും കാണണം. നാനോയുടെ ഭാരം ഇതില്‍ 70 കിലോയോളം കൂടുതലാണ്. വണ്ടിയുടെ പ്രകടനക്ഷമതയെ ബാധിക്കും എന്നതാണ് പ്രശ്‌നം. ഇന്ധനടാങ്കിന്റെ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട് പുതിയ നാനോ ട്വിസ്റ്റ് ആക്ടിവില്‍.

ഡിസൈന്‍

ഡിസൈന്‍

നാനോയെ സംബന്ധിച്ച മറ്റൊരു പ്രധാന പരാതി മുന്‍ ഡിസൈല്‍ ഒട്ടും ബോള്‍ഡല്ല എന്നതാണ്. ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നുണ്ട് ട്വിസ്റ്റ് ആക്ടിവ്. എയര്‍ഡാമിന്റെ ഡിസൈന്‍ മാറിയിരിക്കുന്നു. എയര്‍ഡാമിന്റെ ഇരുവശങ്ങളിലുമായാണ് ഇപ്പോള്‍ ഫോഗ് ലാമ്പ് സ്ഥിതി ചെയ്യുന്നത്.

ഉൽപാദനം

ഉൽപാദനം

ഈ ഡിസൈന്‍ ഉല്‍പാദനത്തിലേക്ക് എന്നെത്തിച്ചേരും എന്ന കാര്യത്തില്‍ യാതൊരു വിവരവുമില്ല. എങ്കിലും ഈ വര്‍ഷം അവസാനത്തോടെ വാഹനം എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

More from DriveSpark

Article Published On: Friday, February 7, 2014, 11:29 [IST]
English summary
Tata Motors' efforts to upgrade and revive the Nano small car continues as the automaker today brought out a concept variant called the Twist Active at the 2014 Auto Expo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X