ടാറ്റ ട്വിസ്റ്റ് എക്‌സ്ഇ പതിപ്പ് വിപണിയില്‍

Posted By:

ടാറ്റ നാനോ ട്വസ്റ്റ് ഇനി മുതല്‍ എക്‌സ്ഇ വേരിയന്റിലും ലഭിക്കും. 2.06 ലക്ഷം രൂപയാണ് ഈ മോഡലിനു വില. ട്വിസ്റ്റ് എക്‌സ്ടി മോഡലിന്റെ താഴെയായാണ് ഈ പതിപ്പ് ഇടം പിടിക്കുക.

ടാറ്റ ട്വിസ്റ്റ് മോഡലിനെ അടുത്തറിയാം

ഓട്ടോമൊബൈല്‍ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തരായ സെഡ്എഫ് ആണ് ടാറ്റ നാനോ ട്വിസ്റ്റിനുവേണ്ടി പവര്‍ സ്റ്റീയറിംഗ് സന്നാഹം നിര്‍മിച്ചുനല്‍കുന്നത്.

Tata Nano Twist XE priced at Rs 2.06 lakh

പവര്‍ സ്റ്റീയറിംഗില്‍ ആക്ടിവ് റിട്ടേണ്‍ സംവിധാനവും നല്‍കിയിട്ടുണ്ട്. ചക്രത്തിന്റെ തിരിച്ചില്‍ പൂര്‍ത്തിയാകുമ്പോള്‍ സ്റ്റീയറിംഗ് വീല്‍ തിരിച്ച് യഥാസ്ഥാനത്ത് നില്‍ക്കുവാന്‍ ഈ സംവിധാനം സഹായിക്കും.

വാഹനത്തിനകത്ത് ഇന്ധന, താപ ഇന്‍ഡിക്കേറ്ററുകള്‍ എല്‍ഇഡിയില്‍ വരുന്നു. മുമ്പില്‍ പവര്‍ വിന്‍ഡോകളാണ് ഘടിപ്പിച്ചിട്ടുള്ളത്.

നിലിവിൽ ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വിലക്കുറവുള്ള പവർസ്റ്റീയറിങ് പതിപ്പാണ് ട്വിസ്റ്റിൻറെ പുതിയ പതിപ്പ്.

കൂടുതല്‍... #tata nano
English summary
Tata Nano Twist XE priced at Rs 2.06 lakh.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark