ടാറ്റ നെക്‌സോണ്‍ ചെറുഎസ്‌യുവി ഉല്‍പാദനത്തിന്

കണ്‍സെപ്റ്റ് കാറുകളുടെ ചരിത്രം പരിശോധിച്ചാല്‍ അവയ്ക്ക് യാഥാര്‍ത്ഥ്യമാകാനുള്ള ശേഷി തുലോം കുറവാണെന്ന കാര്യം ബോധ്യപ്പെടും. വളരെ ചുരുങ്ങിയ ശതമാനം മാത്രമേ യഥാര്‍ത്ഥ കാറുകളായി വിപണിയിലെത്താറുള്ളൂ. മിക്കവാറും കണ്‍സെപ്റ്റുകള്‍ സൃഷ്ടിക്കപ്പെടുന്നത് ഓട്ടോഷോകളില്‍ പ്രദര്‍ശിപ്പിച്ച് ആളുകളെ ഞെട്ടിക്കാനുദ്ദേശിച്ചാണ്. ആളുകള്‍ ഞെട്ടി എന്നുറപ്പായാല്‍ വാഹനത്തെ പതുക്കെ നീക്കം ചെയ്യും.

എന്നാല്‍, ടാറ്റയുടെ പാരമ്പര്യം പറഞ്ഞതപ്പടി ചെയ്യുക എന്നതാണ്. ഇത്തവണ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഒരു കാര്‍, നെക്‌സോണ്‍ കണ്‍സെപ്റ്റ്, ഉല്‍പാദനപ്പതിപ്പായി വരുന്നു എന്ന് കമ്പനി വെളിപ്പെടുത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

ടാറ്റ നെക്സോൺ കൺസെപ്റ്റ് ഉൽപാദിപ്പിക്കുമെന്ന് വെളിപ്പെടുത്തൽ

നെക്‌സോണ്‍ കണ്‍സെപ്റ്റ് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ രണ്ടുദിവസം മുമ്പാണ് അവതരിപ്പിക്കപ്പെട്ടത്. അടുത്ത 24 മാസത്തിനകം ഈ കാര്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങുമെന്നാണ് ടാറ്റ പറയുന്നത്.

ടാറ്റ നെക്സോൺ കൺസെപ്റ്റ് ഉൽപാദിപ്പിക്കുമെന്ന് വെളിപ്പെടുത്തൽ

ടാറ്റയുടെ വിസ്ത അടക്കമുള്ള കാറുകള്‍ നില്‍ക്കുന്ന എക്‌സ്1 പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് നെക്‌സോണ്‍ കോംപാക്ട് ക്രോസ്സോവര്‍ നില്‍ക്കുന്നത്. വളരുന്ന ചെറുക്രോസ്സോവര്‍ സെഗ്മെന്റില്‍ ടാറ്റയുടെ സാന്നിധ്യമുറപ്പിക്കുന്നതായിരിക്കും നെക്‌സോണിന്റെ വരവ്.

ടാറ്റ നെക്സോൺ കൺസെപ്റ്റ് ഉൽപാദിപ്പിക്കുമെന്ന് വെളിപ്പെടുത്തൽ

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കണ്‍സെപ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. 108 കുതിരശക്തി പകരുന്ന ഈ എന്‍ജിന്‍ 170 എന്‍എം ചക്രവീര്യവും പകരും.

ടാറ്റ നെക്സോൺ കൺസെപ്റ്റ് ഉൽപാദിപ്പിക്കുമെന്ന് വെളിപ്പെടുത്തൽ

5 സ്പീഡ് ഓട്ടോമാറ്റഡ് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം ഉല്‍പാദനപ്പതിപ്പിലും കണ്ടേക്കാം. എന്നാല്‍, കണ്‍സെപ്റ്റില്‍ കാണുന്ന സൂയിസൈഡ് ഡോറുകള്‍ ഉല്‍പാദനപ്പതിപ്പിലുണ്ടാകുമോ എന്ന കാര്യം ഉറപ്പിച്ചൂടാ.

ടാറ്റ നെക്സോൺ കൺസെപ്റ്റ് ഉൽപാദിപ്പിക്കുമെന്ന് വെളിപ്പെടുത്തൽ

ചെറുക്രോസ്സോവര്‍ എന്നു പറയുമ്പോള്‍ അര്‍ത്ഥശങ്കയൊന്നും ആവശ്യമില്ല. 4 മീറ്റര്‍ പരിധിക്കകത്ത് വരികയും ഇക്കോസ്‌പോര്‍ട് പോലുള്ള വാഹനങ്ങളുമായി എതിരിടുകയും ചെയ്യാന്‍ കഴിയുന്ന ആ വാഹനം തന്നെ!

ടാറ്റ നെക്സോൺ കൺസെപ്റ്റ് ഉൽപാദിപ്പിക്കുമെന്ന് വെളിപ്പെടുത്തൽ

നെക്‌സണില്‍ ഘടിപ്പിക്കാനിരിക്കുന്ന ഡീസല്‍ എന്‍ജിന്‍ ഏതായിരിക്കുമെന്നത് സംബന്ധിച്ച് യാതൊരു വിവരവുമില്ല. ഊഹിക്കാവുന്ന ഒരു സംഗതി, ടാറ്റ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഡീസല്‍ എന്‍ജിനുകളിലൊന്ന് നെക്‌സോണില്‍ ഇടംപിടിക്കുമെന്നാണ്.

More from DriveSpark

Article Published On: Monday, February 10, 2014, 16:44 [IST]
English summary
Tata Motors is planning to add the Nexon compact SUV concept which showcased in the 2014 Indian Auto Expo, to production line.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X