ടാറ്റയുടെ ഇക്കോസ്‌പോര്‍ട് എതിരാളിയുടെ പ്ലാറ്റ്‌ഫോം പങ്കിടില്ല
ടാറ്റ മോട്ടോഴ്‌സിന്റെ നിക്‌സന്‍ കണ്‍സെപ്റ്റ് മോഡലിനായി നിര്‍മിച്ച പ്ലാറ്റ്‌ഫോം ലാന്‍ഡ് റോവര്‍ തങ്ങളുടെ ചില മോഡലുകള്‍ക്കുവേണ്ടി ഉപയോഗിച്ചേക്കുമെന്ന് ഊഹങ്ങള്‍ പരന്നിരുന്നു. കഴിഞ്ഞയാഴ്ചയിലാണ് ചില മാധ്യമങ്ങള്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കിയത്. ഒരു ഓസ്‌ട്രേലിയന്‍ ഓട്ടോമൊബൈല്‍ വെബ്‌സൈറ്റ് നല്‍കിയ റിപ്പോര്‍ട്ട് പിന്നീട് മറ്റു പലരും ഏറ്റുപിടിക്കുകയായിരുന്നു. എന്നാല്‍, ഇത്തരമൊരു ആലോചന തങ്ങള്‍ക്കില്ലെന്ന് ടാറ്റ അറിയിക്കുന്നു.
ടാറ്റയുടെ കീഴിലാണ് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്നുള്ളതെങ്കിലും ടാറ്റ നിക്‌സന്‍ മോഡല്‍ പൂര്‍ണമായും ടാറ്റയുടെ അധീനതയില്‍ തയ്യാറാക്കപ്പെട്ടതാണെന്നും പ്രസ്തുത മോഡലിന്റെ പ്ലാറ്റ്‌ഫോം ജാഗ്വറുമായി പങ്കുവെക്കുന്നതിന് യാതൊരു പദ്ധതിയുമില്ലെന്നും ടാറ്റ അറിയിച്ചു.

ടാറ്റയില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ചെറു എസ്‌യുവിയുടെ കണ്‍സെപ്റ്റ് രൂപമാണ് നിക്‌സന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ വാഹനത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് മുതലായ വാഹനങ്ങളുമായി എതിരിടാന്‍ പ്രാപ്തിയോടെയായിരിക്കും ഈ വാഹനം നിരത്തിലെത്തുക.
കഴിഞ്ഞ ദില്ലി എക്‌സ്‌പോയില്‍ നിക്‌സന്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. 1.2 ലിറ്റര്‍ ശേഷിയുള്ള ഒരു ടര്‍ബോ എന്‍ജിന്‍ ഘടിപ്പിച്ചാണ് ഈ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടിരുന്നത്. റിവോട്രോണ്‍ എന്ന പേരില്‍ ടാറ്റ സ്വയം വികസിപ്പിച്ചെടുത്ത ഈ എന്‍ജിന്‍ പുറത്തിറങ്ങാനിരിക്കുന്ന സെസ്റ്റ് സെഡാന്‍ മോഡലില്‍ ചേര്‍ത്തിട്ടുണ്ട്. 108 കുതിരശക്തിയാണ് ഈ എന്‍ജിനുള്ളത്.
ഇന്നത്തെ വീഡിയോ:
ഓമല്ലൂരില്‍ എസ്‌കവേറ്റര്‍ ട്രക്കില്‍ കയറുന്ന വിധം
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സൗകര്യങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷെ, ഇന്ത്യയുടെ ഭാഗം തന്നെയാകയാല്‍ മറ്റിടങ്ങളില്‍ സാധാരണമായി കാണുന്നത് കേരളത്തില്‍ ഇടയ്‌ക്കെങ്കിലും കാണേണ്ടതായി വരും. ഇവിടെ പത്തനംതിട്ടയിലെ ഓമല്ലൂരില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ കാണാം. ഒരു എസ്‌കവേറ്റര്‍ ക്രെയിനിന്റെയും മറ്റും സഹായമില്ലാതെ ട്രക്കില്‍ കയറുകയാണ്. വീഡിയോ കാണുക.


Click it and Unblock the Notifications








