ഓഫ്-റോഡിങ് ഭ്രാന്തന്മാർക്ക് സഫാരി സ്റ്റോം ലഡാക്ക്
ടാറ്റയുടെ ഓട്ടോ എക്‌സ്‌പോ ബൂത്ത് ഇത്തവണ കസ്റ്റമൈസ് ചെയ്ത വാഹനങ്ങളെയും പ്രത്യേക പതിപ്പുകളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവു ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് സഫാരി സ്റ്റോമിന്റെ പ്രത്യേക എഡിഷന്‍. 'ലഡാക്ക്' എന്ന പേരിലാണ് സഫാരി സ്റ്റോം പ്രത്യേക എഡിഷന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
സ്റ്റോമിനെ ഒരു പെര്‍ഫെക്ട് ഓഫ്-റോഡറാക്കി മാറ്റുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. മസിലന്‍ ശരീരത്തോടെ വരുന്ന സഫാരി സ്റ്റോമിനെ നമുക്കൊന്ന് അടുത്തുകാണാം.

ഓഫ്-റോഡിംഗിന് പ്രശസ്തമായ ലഡാക്ക് എന്ന സ്ഥലപ്പേര് എടുത്തണിഞ്ഞതിന് ഒട്ടും ക്ഷമാപണം ചെയ്യേണ്ടിവരില്ല സഫാരി സ്റ്റോമിന്. കാഴ്ചയില്‍ത്തന്നെ സ്‌റ്റോം കരുത്തിന്റെ അടയാളങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കുന്നു.

ഹെഡ്‌ലാമ്പുകള്‍ ബോഡിയുടെ പ്രതലത്തില്‍ നിന്ന് ഒരല്‍പം ഉള്ളിലേക്ക് നീങ്ങിയാണ് സ്ഥിതി ചെയ്യുന്നത്. ഫോഗ് ലാമ്പുകളുടെ സ്ഥാനത്ത് എല്‍ഇഡി-കള്‍ നല്‍കിയിരിക്കുന്നു.

സാറ്റിന്‍ വൈറ്റ് നിറമാണ് ലഡാക്കില്‍ പൂശിയിരിക്കുന്നത്. വശങ്ങളില്‍ ചാരനിറത്തില്‍ ലഡാക്ക് എന്നെഴുതിയതും കാണാം.

വാഹനത്തിനകത്ത് ഓഫ് റോഡിംഗ് സംവിധാനങ്ങള്‍ നിറച്ചിരിക്കുന്നു. വലിപ്പമേറിയ ടയറുകള്‍ പ്രയാസമേറിയ പാതകളിലെ യാത്രകള്‍ക്ക് സഹായകമാണ്.

പിന്നില്‍ ഇരട്ട പുകക്കുഴലുകൾ നൽകിയിരിക്കുന്നതായും കാണാം. കൂടാതെ ഡോറിൽ പ്ലാസ്റ്റിക് ക്ലാഡിംഗ്സ് ഘടിപ്പിച്ചിരിക്കുന്നു.

ദുർഘടമായ പാതകൾക്കായി വലിപ്പമേറിയ ടയറു, എൽഇഡി ഫോഗ് ലാമ്പുകൾ, ബോഡി സൈഡ് ക്ലാഡിംഗുകൾ, ടെൻറുകൾ, കയറുകൾ, ടോർച്ചുകൾ തുടങ്ങിയ നിരവധി ഓഫ് റോഡിംഗ് സവിധാനങ്ങൾ വാഹനത്തിനൊപ്പം കാണാം.


Click it and Unblock the Notifications








