ടാറ്റ സെസ്റ്റ് ബങ്കളുരുവില്‍ ടെസ്റ്റ് ചെയ്യുന്നു
ടാറ്റ സെസ്റ്റ് ചെറു സെഡാന്‍ ബങ്കളുരുവില്‍ ടെസ്റ്റ് ചെയ്യുന്നു. വിപണിയിലേക്ക് പ്രവേശിക്കാന്‍ ഇനിയധികമില്ല എന്നതിനാല്‍ ഇത് അവസാനഘട്ട ടെസ്റ്റായിരിക്കുമെന്നാണ് കരുതുന്നത്. മഹാരാഷ്ട്ര ലൈസന്‍സ് പ്ലേറ്റിലാണ് സെസ്റ്റ് ബങ്കളുരുവില്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്.
വരുന്ന ഫെസ്റ്റിവല്‍ സീസണ് മുന്നോടിയായി എത്തുന്ന സെസ്റ്റിന് വിപണിയില്‍ നേരിടാനുള്ള വെല്ലുവിളികള്‍ കടുത്തതാണ്. മാരുതി സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ് എന്നീ എതിരാളികളെ മറികടക്കുവാന്‍ പുതിയ ഡിസൈനിലും സാങ്കേതികതയിലുമെത്തുന്ന ടാറ്റ വാഹനത്തിന് കഴിയുമോ എന്നതാണ് ചോദ്യം.

സെസ്റ്റ് സെഡാന്‍, ബോള്‍ട്ട് ഹാച്ച്ബാക്ക് എന്നിവര്‍ ഏതാണ്ട് ഒരേ സമയത്തുതന്നെ വിപണിയിലെത്താനാണ് സാധ്യത. ഇരുവാഹനങ്ങള്‍ അവതരിപ്പിച്ചത് ഒരേസമയത്തായിരുന്നു. ഇവയുടെ പ്രചാരണപരിപാടികളും ഒരുമിച്ചാണ് ടാറ്റ കൊണ്ടുപോകുന്നത്.
രണ്ടുവാഹനങ്ങളുടെയും തീം വ്യക്തമാക്കുന്ന ഒരു റിംഗ്‌ടോണ്‍ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു ടാറ്റ.
ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാവാണെങ്കിലും കാര്‍ വിപണിയില്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ് ടാറ്റ. വാഹനങ്ങളുടെ ഗുണനിലവാരം തന്നെയാണ് ഇപ്പോഴും പ്രശ്‌നമെന്നത് സംഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പുതിയ ഡിസൈന്‍ ഫിലോസഫിയായ 'ഫാല്‍ക്കണ്‍' അടിസ്ഥാനമാക്കി നിര്‍മിച്ചവയാണ് സെസ്റ്റും ബോള്‍ട്ടും. പുതിയ ഡിസൈന്‍ തീം വിപണിയില്‍ പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിനുത്തരം കിട്ടാന്‍ ഇനിയും ഒന്നുരണ്ടു മാസം കാത്തിരിക്കേണ്ടി വരും.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








