ടാറ്റ സെസ്റ്റ്: ബങ്കളുരുവിലെ വിലകള്‍

By Santheep

ടാറ്റ സെസ്റ്റ് സെഡാന്‍ ബങ്കളുരുവില്‍ ലോഞ്ച് ചെയ്തു. സെസ്റ്റിന്റെ പെട്രോള്‍ ബേസ് വേരിയന്റിന് 4.69 ലക്ഷം രൂപയാണ് വില. ഡീസല്‍ വേരിയന്റിന് ബങ്കളുരു എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 5.73 ലക്ഷം രൂപ വിലവരും.

ബങ്കളുരു വിലകള്‍

പെട്രോള്‍

  • എക്സ്ഇ - 4,68,965
  • എക്സ്എം - 5,31,114
  • എക്സ്എംഎസ് - 5,49,115
  • എക്സ്ടി - 6,06,723

ഡീസല്‍

  • എക്സ്ഇ - 5,73,071
  • എക്സ്എം - 6,37,242
  • എക്സ്എംഎസ് - 6,55,242
  • എക്സ്എംഎ - 7,10,849
  • എക്സ്ടി - 7,10,849
Tata Zest Launched In Bangalore

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് സെസ്റ്റ് സെഡാനിലുള്ളത്. ടാറ്റയുടെ റിവോട്രോണ്‍ സാങ്കേതികതയിലാണ് ഈ എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. 5000 ആര്‍പിഎമ്മില്‍ 88.73 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഇവന്‍. 1750-3500 ആര്‍പിഎമ്മില്‍ 140 എന്‍എം ആണ് ചക്രവീര്യം. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 17.6 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ഈ എന്‍ജിന് സാധിക്കും.

രണ്ട് എന്‍ജിന്‍ ഓപ്ഷനുണ്ട് ടാറ്റ സെസ്റ്റില്‍. 1.3 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ രണ്ടുവിധത്തില്‍ ട്യൂണ്‍ ചെയ്ത് ഘടിപ്പിച്ചിരിക്കുന്നു. 4000 ആര്‍പിഎമ്മില്‍ 73.94 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍ ട്യൂണിങ്ങുകളിലൊന്ന്. ഇതേ എന്‍ജിന്റെ അടുത്ത ട്യൂണിങ് പതിപ്പ് 4000 ആര്‍പിഎമ്മില്‍ 88.73 കുതിരശക്തി രകരുന്നതാണ്. 1750-3000 ആര്‍പിഎമ്മില്‍ 200 എന്‍എം ആണ് ചക്രവീര്യം. എആര്‍എഐ സാക്ഷ്യപ്പെടുത്തിയതു പ്രകാരം ലിറ്ററിന് 23 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

More from DriveSpark

Article Published On: Wednesday, August 20, 2014, 17:26 [IST]
English summary
Tata Motors has launched their new compact sedan, the Zest in Bangalore today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X