ടാറ്റ സെസ്റ്റ് കേരളത്തില്‍; വിലകളും വിവരങ്ങളും
ടാറ്റയുടെ പുതിയ ഡിസൈന്‍ ഭാഷയിലും സമ്പന്നമായ സാങ്കേതികതയിലും അവതരിപ്പിക്കപ്പെട്ട സെസ്റ്റ് സെഡാന്‍ കേരളത്തിന്റെ വിപണിയില്‍ പ്രവേശിച്ചു. ബൈസ് പെട്രോള്‍ വേരിയന്റിന് 4.80 ലക്ഷം രൂപയും ഡീസല്‍ ബേസ് വേരിയന്റിന് 5.85 ലക്ഷം രൂപയുമാണ് കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം തുടക്കവില.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ടാറ്റ സെസ്റ്റ് മോഡല്‍ ലോഞ്ച് ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ ലോഞ്ച് ചെയ്തിരുന്നു. കൂടുതല്‍ വിവരങ്ങളും കേരളത്തിലെ വിലകളും താഴെ അറിയാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് വാഹനത്തിലുള്ളത്. ടാറ്റയുടെ റിവോട്രോണ്‍ സാങ്കേതികതയിലാണ് ഈ എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. 5000 ആര്‍പിഎമ്മില്‍ 88.73 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഇവന്‍. 1750-3500 ആര്‍പിഎമ്മില്‍ 140 എന്‍എം ആണ് ചക്രവീര്യം. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 17.6 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ഈ എന്‍ജിന് സാധിക്കും.

രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുണ്ട് ടാറ്റ സെസ്റ്റില്‍. 1.3 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ രണ്ടുവിധത്തില്‍ ട്യൂണ്‍ ചെയ്ത് ഘടിപ്പിച്ചിരിക്കുന്നു. 4000 ആര്‍പിഎമ്മില്‍ 73.94 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍ ട്യൂണിങ്ങുകളിലൊന്ന്. ഇതേ എന്‍ജിന്റെ അടുത്ത ട്യൂണിങ് പതിപ്പ് 4000 ആര്‍പിഎമ്മില്‍ 88.73 കുതിരശക്തി രകരുന്നതാണ്. 1750-3000 ആര്‍പിഎമ്മില്‍ 200 എന്‍എം ആണ് ചക്രവീര്യം. എആര്‍എഐ സാക്ഷ്യപ്പെടുത്തിയതു പ്രകാരം ലിറ്ററിന് 23 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

സെസ്റ്റ് പെട്രോള്‍ മോഡലുകളുടെ വില (കൊച്ചി എക്സ്ഷോറൂം)
- സെസ്റ്റ് എക്സ്ഇ റിവോട്രോണ്‍ 90PS (പെട്രോള്‍) - INR 480,413
- സെസ്റ്റ് എക്സ്എംഎസ് റിവോട്രോണ്‍ 90PS (പെട്രോള്‍) - INR 560,616
- സെസ്റ്റ് എക്സ്എം റിവോട്രോണ്‍ 90PS (പെട്രോള്‍) - INR 542,615
- സെസ്റ്റ് എക്സ്ടി റിവോട്രോണ്‍ 90PS (പെട്രോള്‍) - INR 618,224
- സെസ്റ്റ് എക്സ്ടി Quadrajet 90PS (ഡീസല്‍) - INR 722,350
- സെസ്റ്റ് എക്സ്ഇ Quadrajet 75PS (ഡീസല്‍) - INR 584,515
- സെസ്റ്റ് എക്സ്എംഎസ് Quadrajet 90PS (ഡീസല്‍) - INR 666,743
- സെസ്റ്റ് എക്സ്എംഎ Quadrajet 90PS (ഡീസല്‍) - INR 722,350



Click it and Unblock the Notifications