ടാറ്റ സെസ്റ്റ് സെഡാന്‍ ഓഗസ്റ്റ് 12ന് ലോഞ്ച് ചെയ്യും

Written By:

ടാറ്റ സെസ്റ്റ് സെഡാന്‍ ഓഗസ്റ്റ് 12ന് ലോഞ്ച് ചെയ്യും. ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട, ടാറ്റയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയില്‍ നിര്‍മിച്ച രണ്ട് വാഹനങ്ങളിലൊന്നാണ് ഈ സെഡാന്‍. മറ്റൊരു വാഹനമായ ബോള്‍ട്ട് ഹാച്ച്ബാക്ക് അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തും.

മാരുതി സുസൂക്കി സ്വിഫ്റ്റ്, ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്‌സെന്റ് എന്നീ ശക്തരായ എതിരാളികളോട് കിടപിടിക്കാന്‍ ശേഷിയില്‍ തന്നെയാണ് സെസ്റ്റ് സെഡാന്‍ അവതരിക്കുന്നത്. പുതുക്കിയ ഡിസൈന്‍ ഭാഷയും പുതിയ പെട്രോള്‍ എന്‍ജിനുമെല്ലാം ഈ വാഹനത്തിന്റെ വില്‍പനയില്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് സെസ്റ്റ് സെഡാന്‍ വിപണിയില്‍ ലഭിക്കും. ടാറ്റ സ്വയം വികസിപ്പിച്ചെടുത്ത, 1.2 ലിറ്റര്‍ ശേഷിയുള്ള റിവോട്രോള്‍ പെട്രോള്‍ എന്‍ജിനും ഫിയറ്റില്‍ നിന്നും വാങ്ങുന്ന 1.3 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തിലുണ്ടാവുക.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 88.7 കുതിരശക്തിയാണ് ഉല്‍പാദിപ്പിക്കുക. 140 എന്‍എം ആണ് പരമാവധി ചക്രവീര്യം.

1.3 ലിറ്ററിന്റെ ക്വാഡ്രാജെറ്റ് ഡീസല്‍ എന്‍ജിന്‍ പരമാവധി 200 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു. 88.7 കുതിരശക്തിയാണ് ഈ എന്‍ജിനുള്ളത്. ഈ എന്‍ജിനോടൊപ്പം ഒരു സെമി ഓട്ടോമാറ്റിക് എന്‍ജിനും പ്രതീക്ഷിക്കാം. രണ്ട് എന്‍ജിനുകള്‍ക്കൊപ്പവും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചും ലഭിക്കും.

വാഹനത്തിന് 4.5 ലക്ഷത്തിന്റെ പരിസരത്തില്‍ തുടക്കവില കാണുമെന്നാണ് കരുതേണ്ടത്.

Cars താരതമ്യപ്പെടുത്തൂ

ടാറ്റ നാനോ
ടാറ്റ നാനോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Tata has decided to launch its compact sedan christened as the Zest, on the 12th of August, 2014.
Story first published: Saturday, August 9, 2014, 11:25 [IST]
Please Wait while comments are loading...

Latest Photos