ടാറ്റ സെസ്റ്റിന് ആറുമാസത്തെ വാറന്റി ഓഫര്‍
ടാറ്റ സെസ്റ്റ് സെഡാന്റെ ലോഞ്ച് അടുത്തിരിക്കുയാണ്. കുറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ടാറ്റയില്‍ നിന്നും പുറത്തിറങ്ങുന്ന പുതിയ മോഡലാണിത്. ഇക്കാരണത്താല്‍ തന്നെ വലിയ തയ്യാറെടുപ്പുകള്‍ ടാറ്റ നടത്തിയിട്ടുണ്ട്. തങ്ങളുടെ പുതിയ ഡിസൈന്‍ ഭാഷയെ ജനങ്ങളെ പരിചയപ്പെടുത്താന്‍ ആവുന്നതെല്ലാം ടാറ്റ ചെയ്തു കഴിഞ്ഞു.
സെസ്റ്റ് സെഡാന്‍, ബോള്‍ട്ട് ഹാച്ച്ബാക്ക് എന്നീ വാഹനങ്ങള്‍ ടാറ്റ വലിയൊരു പരിവര്‍ത്തനത്തിന് തയ്യാറാവുന്നതിന്റെ അടയാളങ്ങളാണ്. ഇതിന്റെ സൂചനകള്‍ മറ്റുതരത്തിലും നമുക്ക് ലബിക്കുന്നുണ്ട്. ഏതാണ്ട് മുവ്വായിരം പേരെ കാറുകളുടെ മാര്‍ക്കറ്റിങ്ങിനായി ടാറ്റ റിക്രൂട്ട് ചെയ്യുന്നുണ്ട്.
സെഗ്മെന്റില്‍ ഇന്നുവരെ ആരും നല്‍കിയിട്ടില്ലാത്ത വന്‍ വാറന്റി ഓഫറുമായാണ് സെസ്റ്റ് സെഡാന്‍ വിപണി പിടിക്കുന്നത്. ആറുമാസത്തെ വാറന്റിയാണ് ടാറ്റ നല്‍കുന്നത്. ബോള്‍ട്ട് ഹാച്ച്ബാക്കിലും ഇതേ വാറന്റി ലഭിക്കുന്നതാണ്.

അതെസമയം ഓഗസ്റ്റ് മാസത്തില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ടാറ്റ സെസ്റ്റ് സെഡാനു വേണ്ടിയുള്ള ബുക്കിങ് സ്വീകരിക്കാന്‍ തുടങ്ങി. 21,000 രൂപ കെട്ടിവെക്കണം വാഹനം ബുക്ക് ചെയ്യുന്നതിന്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കാം.
വാങ്ങുന്നതിനു മുമ്പ് കാറിനെ ഒന്നു പരിചയപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും ടാറ്റ ഒരുക്കുന്നുണ്ട്. സെസ്റ്റ് സ്റ്റൂഡിയോ എന്ന പേരില്‍ രാജ്യത്തെ വിവിധ മാളുകളില്‍ സെസ്റ്റ് സെഡാന്‍ മോഡലിനെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ട് കമ്പനി. ഇവിടെ ടാറ്റയുടെ എന്‍ജിനീയര്‍മാരുടെ സഹായത്തോടെ വാഹനത്തെ വിശദമായി മനസ്സിലാക്കാന്‍ കഴിയും. ഇപ്പോള്‍ ബങ്കളുരുവിലെ മാളുകളില്‍ സെസ്റ്റ് സ്റ്റൂഡിയോ സംഘടിപ്പിച്ചുവരുന്നുണ്ട്.


Click it and Unblock the Notifications








