ടാറ്റ സെസ്റ്റ് ഹോണ്ട അമേസിനെ പിന്തള്ളി

By Santheep

ഒക്ടോബര്‍ മാസത്തെ വില്‍പനക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ടാറ്റയടക്കമുള്ള കാര്‍നിര്‍മാതാക്കള്‍ പൊതുവില്‍ തിരിച്ചടിയെയാണ് നേരിടുന്നത്. എന്നിരിക്കിലും ടാറ്റയ്ക്ക് സന്തോഷിക്കാനുള്ള ചിലത് ഇത്തവണത്തെ കണക്കുകളിലുണ്ട്. ടാറ്റ സെസ്റ്റിന്റെ വില്‍പന ഹോണ്ട അമേസിനെ മറികടന്നതാണ് കാര്യം.

ടാറ്റയെ സംബന്ധിച്ച് നിര്‍ണായക പ്രാധാന്യമുള്ള മോഡലാണ് സെസ്റ്റ്. ഏറെ നിക്ഷേപം നടത്തി നിര്‍മിച്ചെടുത്ത പുതിയ ഡിസൈന്‍ ശൈലിയിലും പുതിയ സാങ്കേതികസന്നാഹങ്ങളിലുമാണ് സെസ്റ്റ് എത്തിയിരിക്കുന്നത്. ഈ മോഡല്‍ വിജയിക്കാതിരിന്നാല്‍ കാര്യങ്ങള്‍ ഡിസൈന്‍ അടക്കമുള്ള കാര്യങ്ങള്‍ സംശയാസ്പദമായിത്തീരും. ബോള്‍ട്ട് ഹാച്ച്ബാക്കിന്റെ വിപണിപ്രവേശം ടാറ്റ തടഞ്ഞുനിറുത്തിയിരിക്കുന്നത് സെസ്റ്റിന്റെ വിപണിനില തിരിച്ചരിയാന്‍ വേണ്ടിയാണ്.

Tata Zest outsells the Honda Amaze in October

ടാറ്റ സെസ്റ്റിന്റെ ഒക്ടോബര്‍ മാസത്തില്‍ മൊത്തം 3,524 മോഡലുകളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ഹോണ്ട അമേസാകട്ടെ 3,482 മോഡലുകള്‍ വിറ്റഴിക്കപ്പെട്ടു. വെറും 42 മോഡലുകളുടെ മുന്‍തൂക്കമാണ് സെസ്റ്റിനുള്ളതെങ്കിലും സെഗ്മെന്റില്‍ വില്‍പനയില്‍ മൂന്നാം സ്ഥാനത്തു വരികയെന്നത് ചെറിയ കാര്യമല്ല.

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍ തന്നെയാണ് വില്‍പനയില്‍ ഒന്നാം സ്ഥാനത്ത് ഇത്തവണയും. മൊത്തം 17,950 യൂണിറ്റ് വിറ്റഴിക്കപ്പെട്ടു. ഹ്യൂണ്ടായ് എക്‌സെന്റിന്റെ 4,629 പതിപ്പുകള്‍ വിറ്റഴിക്കപ്പെട്ടു.

സെസ്റ്റിന്റെ വില്‍പന (ഈ മാന്ദ്യകാലത്തും) പൊസിറ്റീവായ ചലനങ്ങള്‍ സൃഷ്ടിക്കുന്നത് ടാറ്റയെ ആഹ്ലാദിപ്പിക്കുന്നുണ്ട്. ബോള്‍ട്ട് ഹാച്ച്ബാക്ക് വിപണിയിലെത്തിക്കാന്‍ ടാറ്റയ്ക്ക് ഒരല്‍പം ആത്മവിശ്വാസം പകരാനും സെസ്റ്റിന്റെ മുന്നേറ്റം വഴിവെച്ചേക്കും.

More from DriveSpark

Article Published On: Wednesday, November 12, 2014, 10:16 [IST]
English summary
The Honda Amaze has been overtaken by the new Tata Zest compact sedan during October.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X