ബങ്കളുരു രാത്രിജീവിതം സുരക്ഷിതമാക്കാന്‍ ടാക്‌സിഫോര്‍ഷുവര്‍
മുംബൈ പോലുള്ള നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബങ്കളുരുവില്‍ നൈറ്റ് ലൈഫ് ഇല്ലെന്നു തന്നെ പറയണം. സിന്‍ഡ്രല്ല അവര്‍ തീരുന്നതും നോക്കി കണ്ണു മിഴിച്ചിരിക്കുന്ന സദാചാരവാദികള്‍ ഈ നഗരത്തിലുണ്ടെന്നു പറയുമ്പോള്‍ അന്തിക്കരുത്. ന്യൂ ജനറേഷന്‍ സില്‍മയില്‍ കാണുന്ന ബാംഗ്ലൂരല്ല യഥാര്‍ത്ഥ ബങ്കളുരു.
ബങ്കളുരുവിലെ രാത്രിജീവിതം കൂടുതല്‍ സുരക്ഷിതമാക്കാന്‍ 'ടാക്‌സിഫോര്‍ഷുവര്‍' പദ്ധതിയൊരുക്കുന്നു. നഗരത്തിലെ പബ് ഡ്രൈവര്‍മാരുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുക. വിശ്വാസ്യതയുള്ള ടാക്‌സി സര്‍വീസ് രാത്രിജീവിതം ആസ്വദിക്കുന്നവര്‍ക്ക് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

മദ്യപിച്ചതിനു ശേഷം സ്വയം വാഹനമോടിച്ച് പോകുന്നതിന്റെ അപകടങ്ങള്‍ കുറയ്ക്കുവാനും ഈ ടാക്‌സി സര്‍വീസ് വഴി സാധിക്കുന്നു. ആവശ്യത്തിലധികം മദ്യപിച്ചര്‍ക്ക് സുരക്ഷിതമായി വീട്ടിലെത്താന്‍ പബ് ഉടമയുടെ സഹായത്തോടെ ടാക്‌സി ഏര്‍പ്പാടാക്കാവുന്നതാണ്.
മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനാവശ്യമായ നിയമങ്ങളും മറ്റുമുണ്ടെങ്കിലും അവ അനുസരിക്കുന്നവരുടെ എണ്ണം കുറവായതിനാല്‍ തങ്ങള്‍ നേരിട്ട് ബോധവല്‍ക്കരണത്തിനിറങ്ങുകയാണെന്ന് ടാക്‌സിഫോര്‍ഷുവര്‍ സ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ പറയുന്നു.
മദ്യപിച്ചതിനു ശേഷം യാത്ര ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗം ടാക്‌സികളാണെന്ന് ടാക്‌സിഫോര്‍ഷുവര്‍ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications








