ബങ്കളുരുവില്‍ നാനോ ടാക്‌സികളുമായി ടാക്‌സിഫോര്‍ഷുവര്‍

By Santheep

ഇന്ത്യയിലെ ഏറ്റവും വലിയ ടാക്‌സി ശൃംഘലകളിലൊന്നായ ടാക്‌സിഫോര്‍ഷുവര്‍ ബങ്കളുരുവില്‍ നാനോ ടാക്‌സികളുടെ സേവനം തുടങ്ങി. 100 നാനോ കാറുകളുള്‍ക്കൊള്ളുന്ന പുതിയ ടാക്‌സി നിര ടാക്‌സിഫോര്‍ഷുവര്‍ സ്ഥാപകരായ രഘുനന്ദന്‍, അപ്രമേയ ആര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിരത്തിലിറങ്ങി.

നാനോ ടാക്‌സികളുടെ സേവനം ടാക്‌സിഫോര്‍ഷുവര്‍ മറ്റു നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

ബങ്കളുരുവില്‍ നാനോ ടാക്‌സികളുമായി ടാക്‌സിഫോര്‍ഷുവര്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ബങ്കളുരുവില്‍ നാനോ ടാക്‌സികളുമായി ടാക്‌സിഫോര്‍ഷുവര്‍

ടാക്‌സിഫോര്‍ഷുവര്‍ ആപ്ലിക്കേഷനിലൂടെ മാത്രമേ നാനോ കാറുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ. 2 കിലോമീറ്റര്‍ ദൂരത്തിന് 25 രൂപയാണ് നല്‍കേണ്ടത്. പിന്നീടുള്ള ഓരോ കിലോമീറ്ററിന് 10 രൂപ വെച്ച് നല്‍കണം. നഗരത്തിലെ ഓട്ടോറിക്ഷകളുടെ അറവ് സമീപം വെച്ച് നോക്കുമ്പോള്‍ നാനോ ടാക്‌സി സേവനം ഉപകാരപ്രദമാണെന്ന കാര്യത്തില്‍ സന്ദേഹമില്ല.

ബങ്കളുരുവില്‍ നാനോ ടാക്‌സികളുമായി ടാക്‌സിഫോര്‍ഷുവര്‍

ബുക്ക് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ സേവനം നല്‍കാന്‍ സജ്ജമാണ് ഈ ടാക്‌സിനിരയെന്ന് ടാക്‌സിഫോര്‍ഷുവര്‍ സ്ഥാപകര്‍ പറയുന്നു.

ബങ്കളുരുവില്‍ നാനോ ടാക്‌സികളുമായി ടാക്‌സിഫോര്‍ഷുവര്‍

14 നഗരങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള ടാക്‌സിഫോര്‍ഷുവര്‍ ഇതിനകം 35 ലക്ഷം ട്രിപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിരത്തുകളില്‍ കൂടുതല്‍ കാറുകളെത്തിക്കാനുള്ള ശ്രമങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്ന് കമ്പനി ഉടമകള്‍ പറയുന്നു.

ബങ്കളുരുവില്‍ നാനോ ടാക്‌സികളുമായി ടാക്‌സിഫോര്‍ഷുവര്‍

മൊബൈല്‍ ആപ്ലിക്കേഷനുകളടക്കമുള്ള സന്നാഹങ്ങളും മികച്ച പരിശീലനം സിദ്ധിച്ച ഡ്രൈവര്‍മാരും വേഗതയേറിയ സേവനവും ടാക്‌സിഫോര്‍ഷുവറിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കി മാറ്റുന്നതായി കമ്പനി സിഇഒ രഘുനന്ദന്‍ പറയുന്നു. രാജ്യത്തെ മറ്റു നഗരങ്ങളിലേക്കു കൂടി നാനോ ടാക്‌സികളെത്തിക്കാനുള്ള ശ്രമം തങ്ങള്‍ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.

More from DriveSpark

Article Published On: Friday, December 5, 2014, 13:26 [IST]
English summary
TaxiForSure Launches Nano Taxi Service In Bangalore.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X